ക്യാൻസർ ലക്ഷണങ്ങളെ നിസ്സാരമായി അവഗണിക്കരുത്.
ചെറുപ്പക്കാര്‍ക്കിടയില്‍ ക്യാന്‍സര്‍ കേസുകള്‍ കൂടി വരുന്നതായി ദേശീയ കാന്‍സര്‍ രജിസ്ട്രിയില്‍ നിന്നുള്ള സമീപകാല ഡാറ്റ വ്യക്തമാക്കുന്നു. പലരും ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ അത് നിസാരമായി കാണാറാണ് പതിവ്. ആളുകള്‍ക്കിടയില്‍ ഇപ്പോഴും ക്യാന്‍സറിന്റെ പ്രധാന മുന്നറിയിപ്പ് ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധമില്ല. പല ലക്ഷണങ്ങളും കൂടുതല്‍ സാധാരണവും ദോഷകരമല്ലാത്തതുമായ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ അധികം ആളുകളും നിസാരമായി കാണുന്നു. ഇത് രോഗനിര്‍ണയത്തിലും ചികിത്സയിലും കാലതാമസത്തിന് കാരണമാകുന്നു. അമിത ക്ഷീണം, സ്ഥിരമായ ശരീരവേദന അല്ലെങ്കില്‍ സന്ധി വേദന, വിശപ്പില്ലായ്മ, മലബന്ധം, ഛര്‍ദ്ദി, പെട്ടെന്ന് ഭാരം കുറയുക തുടങ്ങിയ സാധാരണ ലക്ഷണങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുകയും മരുന്നുകള്‍ ഉപയോഗിച്ച് സ്വയം ചികിത്സിക്കുകയും ചെയ്യുന്നു. ഈ പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ നടത്താതെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തുകയാണ് വേണ്ടത്. വിളര്‍ച്ച, മഞ്ഞപ്പിത്തം, ഉറങ്ങാത്ത മുറിവുകള്‍, വയറുവേദന, മുഴകള്‍ തുടങ്ങിയ ഗുരുതരമായ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ നിസാരമായി കാണരുത്. സ്ത്രീകള്‍ മാസത്തിലൊരിക്കല്‍ സ്തനങ്ങളില്‍ സ്വയം പരിശോധനകള്‍ ചെയ്യുകയും പതിവായി മാമോഗ്രാമുകള്‍ക്ക് വിധേയമാകുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണക്രമം ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത കൂട്ടുന്നു. അനിയന്ത്രിതമായ കോശ വളര്‍ച്ചയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാനും സാധ്യതയുള്ള രോഗമാണ് ക്യാന്‍സര്‍. തുടക്കത്തില്‍ തന്നെ കണ്ടെത്തി ഫലപ്രദമായി ചികിത്സിച്ചാല്‍ പല ക്യാന്‍സറുകളും ഭേദമാക്കാന്‍ കഴിയും