ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ രണ്ടുവട്ടവും പ്രതിപക്ഷ നേതാവായിരുന്ന വിഎസ്; വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടി
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഇനി എട്ടു മാസം മാത്രമാണ് ബാക്കി. പതിനഞ്ചാം നിയമസഭയുടെ കാലയളവിൽ കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇല്ലാതായത് എൽഡിഎഫിലേയും യുഡിഎഫിലേയും അതികായർ. രണ്ട് മുൻ മുഖ്യമന്ത്രിമാർ, രണ്ട് താൽക്കാലിക മുൻ മുഖ്യമന്ത്രിമാർ, രണ്ട് കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിമാർ…അങ്ങനെ സംസ്ഥാന രാഷ്ട്രീയത്തിലെ അതികായർ ചരിത്രമായി.പതിറ്റാണ്ടുകളോളം ഇടത് വലതുമുന്നണികളുടെ നായകന്മാരായി പരസ്പരം ഏറ്റുമുട്ടിയവരാണ് ഉമ്മൻചാണ്ടിയും അച്യുതാനന്ദനും. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ രണ്ടുവട്ടവും അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്നെങ്കിൽ അച്യുതാനന്ദൻ മുഖ്യമന്ത്രിയായ കാലഘട്ടത്തിൽ ഉമ്മൻചാണ്ടിയായിരുന്നു പ്രതിപക്ഷ നേതാവ്. 2004ൽ ആന്റണി മുഖ്യമന്ത്രി പദം ഒഴിഞ്ഞ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയാകുന്നതോടെയാണ് ഇരുവരും ആദ്യമായി നേർക്കുനേർ വന്നത്. 2006 മുതൽ 2011 വരെ വി എസ് മുഖ്യമന്ത്രിയും ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവും. 2011ൽ കാലചക്രം വീണ്ടും കറങ്ങി. ഉമ്മൻചാണ്ടി മുഖ്യമന്ത്രി. വി എസ് പ്രതിപക്ഷ നേതാവും