ബില്ലുകളിൽ സമയപരിധി;രാഷ്ട്രപതിയുടെ റഫറൻസിൽ കേന്ദ്രത്തിനുംസംസ്ഥാനങ്ങൾക്കും നോട്ടിസ്
ബില്ലുകൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ റഫറൻസിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സുപ്രീം കോടതിയുടെ നോട്ടീസ്. സർക്കാരുകൾ ഒരാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്ന് നിർദേശം. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.
നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും, ഗവർണർമാർക്കും സമയ പരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെയാണ് രാഷ്ട്രപതി ദ്രൗപദി മുർമു റഫറൻസ് നൽകിയത്. വിധിയുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളിൽ വ്യക്തത തേടിയാണ് രാഷ്ട്രപതി സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.