വൈ എം സി എ ഡയാലിസിസ് സഹായധാ പ്രോജക്ട് ഉദ്ഘാടനം ചെയ്തു.
പുൽപ്പള്ളി :നാഷണൽ വൈഎംസിഎയും പുൽപ്പള്ളി വൈഎംസിഎ യൂണിറ്റും സംയുക്തമായി ഡയാലിസിസ് രോഗികൾക്കുള്ള ചികിത്സ സഹായം നൽകുന്ന പദ്ധതിയാണ് ഡയാലിസിസ് സഹായത പ്രോജക്ട്. ഒരു ഡയാലിസിസിന് ആയിരം രൂപ നൽകുന്നതിൽ 500 രൂപ നാഷണലും ബാക്കി 500 രൂപ പുൽപ്പള്ളി യൂണിറ്റുമാണ് വഹിക്കുന്നത്.അഞ്ച് രോഗികൾക്ക് ആഴ്ചയിൽ മൂന്നു വീതം മാസത്തിൽ 60 ഓളം ഡയാലിസിസിനാണ് സഹായം നൽകുന്നത്. ഇത്തരത്തിൽ ജൂലൈ ഒന്നു മുതൽ ഒരു മാസത്തിൽ 60,000 രൂപയാണ് നൽകിക്കൊണ്ടിരിക്കുന്നത്. പുൽപ്പള്ളി വൈ എം സി എ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന കുടുംബ പ്രാർത്ഥന കൂട്ടായ്മയിൽ കേരള റീജിയൻ വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ പ്രോജക്ട് കോഡിനേറ്റർ ഷിനോജ് കണ്ണമ്പള്ളിക്ക് രോഗികൾക്കുള്ള കൂപ്പൺ നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. വൈ എം സി എ പുൽപ്പള്ളി യൂണിറ്റ് പ്രസിഡണ്ട് തോമസ് ഒറ്റകുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കൃപാലയ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസിന , വൈഎംസിഎ വൈത്തിരി പ്രോജക്ട് ചെയർമാൻ ബിജു തിണ്ടിയത്ത്, സെക്രട്ടറി നോബി പള്ളിത്തറ, പ്രോജക്ട് കമ്മിറ്റി അംഗം ബെന്നി അമരികാട്ട്, ട്രഷറർ ലിയോ പിഡിസി, സംസാരിച്ചു.