നിയമ വ്യവഹാരങ്ങളിലെ എഐ ടൂളുകളുടെ ഉപയോഗത്തിൽ മാർഗനിർദേശവുമായി ഹൈക്കോടതി
കൊച്ചി: നിയമ വ്യവഹാരങ്ങളിലെ എഐ ടൂളുകളുടെ ഉപയോഗത്തിൽ ജുഡീഷ്യൽ ഓഫീസർമാർക്കും ജീവനക്കാർക്കും ഹൈക്കോടതിയുടെ മാർഗനിർദേശം. സുപ്രിംകോടതിയോ ഹൈക്കോടതിയോ അംഗീകരിച്ച എഐ ടൂളുകൾ മാത്രമേ ഉപയോഗിക്കാവൂ. വ്യവഹാരങ്ങളിൽ തീരുമാനമെടുക്കാനും വിധിന്യായങ്ങൾ തയ്യാറാക്കാനും എഐ ഉപയോഗിക്കരുതെന്നും കോടതി നിർദേശിച്ചു.
അംഗീകാരമില്ലാത്ത എഐ ടൂളുകളിലേക്ക് കേസ് വിവരങ്ങളോ വ്യക്തി വിവരങ്ങളോ നൽകരുത്. ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. അംഗീകൃത എഐ ടൂളുകൾ വഴി ലഭിക്കുന്ന വിവരങ്ങൾ ശരിയാണോയെന്ന് പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.