Feature NewsNewsPopular NewsRecent Newsവയനാട്

സ്കൂളിലെ റാഗിങ്; ആറുപേർക്ക് സസ്പെൻഷൻ

കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ‌വൺ വിദ്യാർഥിയെ റാഗിങ്ങിന് വിധേയമാക്കിയ ആറ് സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ സ്‌കൂൾ ആന്റി റാഗിംഗ് കമ്മിറ്റിയുടെ അന്വേഷണത്തിൽ റാഗിങ്ങിൽ ഉൾപ്പെട്ടെന്ന് ബോധ്യപ്പെട്ട കുട്ടികളെയാണ് സസ്പെ‌ൻ്റ് ചെയ്‌ത്. സംഭവത്തിൽ കമ്പളക്കാട് പൊലിസ് നേരത്തെ അഞ്ചുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. ഇവർക്കൊപ്പം മറ്റൊരാൾക്ക് കൂടി റാഗിങ്ങിൽ പങ്കുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സ്കൂൾ അധികൃതർ ആറു പേരെ സസ്പെന്റ് ചെയ്തത്. വൈത്തിരി സ്വദേശിയായ വിദ്യാർത്ഥിക്കാണ് റാഗിങ് നേരിടേണ്ടി വന്നത്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ ഭാരതീയ យ័ ៣៧ 189(2), 191(2), 126(2), 115(2), 190 എന്നീ വകുപ്പുകളും കേരള പ്രൊഹിബിഷൻ ഓഫ് റാഗിങ് ആക്ട് 1998 ലെ 3, 4 വകുപ്പുകളും പ്രകാരമാണ് പൊലിസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

നാല് ദിവസം മുമ്പാണ് സയൻസ് ക്ലാസിൽ വിദ്യാർത്ഥി പ്രവേശനം നേടിയത്. ആദ്യദിവസം താടിയും മീശയും വടിക്കാൻ സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടു. ഭയം മൂലം തൊട്ടടുത്ത ദിവസം താടി വടിച്ചാണ് ക്ലാസിൽ പോയത്. എന്നാൽ മീശ വടിക്കാത്തത് ചോദ്യം ചെയ്ത് വീണ്ടും ഭീഷണിപ്പെടുത്തി, ഷർട്ടിന്റെ ബട്ടൺ അഴിച്ചിടാനും പറഞ്ഞു, ഇതിന് വഴങ്ങാതെ വന്നതോടെയാണ് കൂട്ടം ചേർന്ന് മർദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *