കർഷക കടാശ്വാസ കമ്മീഷൻ അദാലത്ത്; 2.30 കോടി അനുവദിച്ചുകടാശ്വാസം 284 പേർക്ക്
കൽപ്പറ്റ :ജില്ലയില്‍ മൂന്ന് ദിവസങ്ങളിലായി സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ നടത്തിയ അദാലത്തില്‍ 284 പേര്‍ക്ക് കടാശ്വാസം അനുവദിച്ചു. ആകെ 1531 അപേക്ഷകളാണ് പരിഗണിച്ചത്. 2020 ഓഗസ്റ്റ് 31 വരെയുള്ള അപേക്ഷകൾ പരിഗണിച്ചതിൽ 2,30,43744 രൂപ കടാശ്വാസമായി സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കും. അദാലത്തില്‍ പങ്കെടുക്കുന്നതിനായി അപേക്ഷകര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നേരത്തെ നോട്ടീസ് അയച്ചിരുന്നു. ജില്ലയിലെ അടുത്ത സിറ്റിങ് ഓഗസ്റ്റ് 20, 21, 22 ദിവസങ്ങളിൽ നടത്തും. സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ എബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ അംഗങ്ങളായ ജോസ് പാലത്തിനാൽ, കെ എം ഇസ്മായിൽ, എൻ യു ജോൺകുട്ടി, കെ ആർ രാജൻ, കെ സി വിജയൻ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.