Feature NewsNewsPopular NewsRecent Newsകേരളം

വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന്; വിപുലമായ ഒരുക്കങ്ങളുമായി ദേവസ്വം

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന്. 65ൽ അധികം ആനകൾ ആനയൂട്ടിൻ്റെ ഭാഗമാകും. ആനയൂട്ടിന് 9 തരം പഴവർഗങ്ങളും, 200 കിലോയോളം അരിയുടെ ചോറും ഉൾപ്പടെയാണ് തയ്യാറാക്കുന്നത്. എഴുപതിനായിരത്തിൽ അധികം ആളുകളെയാണ് ആനയൂട്ട് ചടങ്ങിലേക്ക് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്.

മഹാഗണപതിഹോമത്തിനുള്ള വലിയ ഹോമകുണ്ഡവും ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ തയ്യാറാക്കിയിട്ടുണ്ട്. 1985 മുതലാണ് തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് ആരംഭിച്ചത്.

ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് അന്നദാനവും ക്ഷേത്രത്തിൽ ഒരുക്കും. തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന്. പുലർച്ചെ അഷ്ടദ്രവ്യ ഗണപതിഹോമത്തോടുകൂടിയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്. 65ൽ അധികം ആനകൾ ആനയൂട്ടിൽ പങ്കെടുക്കുമെന്ന് ക്ഷേത്ര അധികൃതർ വ്യക്തമാക്കി.

ഏഴ് പിടിയാനകളും ആനയൂട്ടിൽ പങ്കാളികളാവും. 70000 ൽ അധികം ആളുകളെയാണ് ആനയൂട്ട് ചടങ്ങിലേക്ക് ആയിട്ട് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് അന്നദാനവും ക്ഷേത്രത്തിൽ ഒരുക്കും. ആനയൂട്ടിന് ഒൻപത് തരം പഴവർഗങ്ങളും, 200 കിലോയോളം അരിയുടെ ചോറും അടക്കമാണ് തയ്യാറാക്കുന്നത്. മഹാഗണപതിഹോമത്തിനുള്ള വലിയ ഹോമകൊണ്ടവും ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ തയാറാക്കിയിട്ടുണ്ട്. 1985 മുതലാണ് തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ ആനയൂട്ട് ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *