Event More NewsFeature NewsNewsPoliticsPopular NewsRecent News

ശീർഷാസനത്തിൽ പൊതുവിദ്യാഭ്യാസം: മകന്റെ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയെ നിയമിച്ചില്ലെങ്കിൽ കുത്തിയിരിപ്പ് സമരമെന്ന് സിപിഎം ലോക്കൽ സെക്രട്ടറി; പിന്തുണച്ച് എബിവിപി

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസം ലോകോത്തരമെന്ന വാഴ്ത്തുപാട്ട് പാടുമ്ബോഴും, മകൻ പഠിക്കുന്ന സർക്കാർ സ്‌കൂളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ അധ്യാപകരില്ലാത്തതിൽ പ്രതിഷേധിച്ച് സമരം പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു സിപിഎം ലോക്കൽ സെക്രട്ടറി. പത്തനംതിട്ട ജില്ലയിലെ കുന്നന്താനം നോർത്ത് ലോക്കൽ സെക്രട്ടറി എസ് വി സുബിൻ ഈ 21 ന് സ്കൂളിൽ കുത്തിയിരിപ്പ് നടത്തുമെന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.സുബിന്റെ സമരത്തിന് എ ബിവിപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.കുന്നന്താനം പാലയ്ക്കൽത്തകിടി സെൻ്റ് മേരീസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സുബിന്റെ മകൻ. ലോക്കൽ സെക്രട്ടറി എന്ന നിലയിലല്ല സമരം പ്രഖ്യാപിച്ചത്. മറിച്ച് പിതാവ് എന്ന നിലയിലാണ് കുത്തിയിരിപ്പ് നടത്തുന്നതെന്ന ആമുഖത്തോടെയാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *