Uncategorized

പൂരം കലക്കൽ; അജിത്കുമാറിന്റേത് ഗുരുതര വീഴ്ച; നടപടി നിർദേശിച്ച് ആഭ്യന്തര സെക്രട്ടറി

തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എഡിജിപി അജിത്കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറിയും. അജിത്കുമാറിന് ഗുരുതര വീഴ്‌ച സംഭവിച്ചുവെന്ന് വ്യക്തമാക്കുന്ന ഡിജിപിയുടെ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി ശരിവച്ചു. നടപടി ശുപാർശ ചെയ്‌ത് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പൂരം അലങ്കോലപ്പെട്ടിട്ടും ഇടപെടാതിരുന്ന അജിത്കുമാറിൻ്റെ നടപടി ഗുരുതരമായ കർത്തവ്യ ലംഘനമാണെന്നായിരുന്നു ഡിജിപി കണ്ടെത്തിയത്. പ്രതിസന്ധിക്ക് പരിഹാരം തേടി റവന്യൂമന്ത്രി വിളിച്ചിട്ട് അജിത് കുമാർ ഫോൺ എടുത്തില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു
ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായാണ്
അജിത്കുമാർ തൃശൂരിൽ എത്തിയത്. കമ്മിഷണർ
ആയിരുന്ന അങ്കിത് അശോകും പൂരം സംഘാടകരും
തമ്മിൽ വാഗ്വാദമുണ്ടായത് മന്ത്രി കെ.രാജൻ
എഡിജിപിയെ വിളിച്ച് അറിയിക്കുകയും ചെയ്‌. താൻ
സ്ഥലത്തുണ്ടെന്നും രാത്രിയിൽ കാണുമെന്നും എല്ലാം
വേണ്ടതുപോലെ കൈകാര്യം ചെയ്യുമെന്നും എഡിജിപി
ആദ്യം പറഞ്ഞുവെന്നാണ് മന്ത്രി അന്വേഷണ
സംഘത്തിന് മൊഴി നൽകിയത്. എന്നാൽ പൂരം
അലങ്കോലപ്പെട്ട രാത്രി മന്ത്രി രാജൻ ബന്ധപ്പെട്ടെങ്കിലും
അജിത്കുമാർ ഫോണെടുത്തില്ല. ഇക്കാര്യം രാജൻ
അന്വേഷണഘട്ടത്തിൽ വ്യക്തമാക്കുകയും ചെയ്തു.
തൃശൂർപൂരം അലങ്കോലപ്പെട്ടതിൽ സർക്കാർ ത്രിതല
അന്വേഷണം പ്രഖ്യാപിച്ച് ഏകദേശം ഒരുവർഷത്തോട്
അടുക്കുമ്പോഴാണ് റിപ്പോർട്ട് പുറത്തു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *