Uncategorized

ജെഎസ്കെ നാളെ തിയറ്ററുകളിൽ;പ്രദർശനാനുമതി സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന് തീർപ്പാക്കും

കൊച്ചി: ‘ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പ്രദർശനാനുമതി സംബന്ധിച്ചുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിർമ്മാതാക്കളായ കോസ്മോസ് എന്റർടൈൻമെന്റ്സ് നൽകിയ ഹർജിയാണ് ജസ്റ്റിസ് എൻ നഗരേഷ് പരിഗണിക്കുന്നത്. സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയെന്ന കാര്യം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനും കോടതിയെ അറിയിക്കും.

നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ ചിത്രം തീയറ്ററുകളിലെത്തിക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം. സമവായ നിർദ്ദേശങ്ങൾ അനുസരിച്ച് പരിഹാരമുണ്ടായ സാഹചര്യത്തിൽ നിർമ്മാതാക്കളുടെ ഹർജി ഹൈക്കോടതി തീർപ്പാക്കും. അതേസമയം, ജെഎസ്കെയുടെ ബുക്കിങ്ങും ഇന്ന് ആരംഭിക്കും

സുരേഷ് ഗോപിയുടെ 253-ാമത് ചിത്രമായി എത്തുന്ന ജെഎസ്കെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ആഗോള റിലീസായി എത്തുക. കഴിഞ്ഞ ദിവസം റിലീസ് ചെയ്‌ത ചിത്രത്തിന്റെ ട്രെയ്ലർ ട്രെന്റിങ് ലിസ്റ്റിൽ ഇടംനേടി കഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *