പെറ്റി അടയ്ക്കാതെ കറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ മോട്ടോർ വാഹന വകുപ്പ്; വണ്ടി വിട്ടു കിട്ടണമെങ്കിൽ പിഴയും, പിഴപ്പലിശയും അധികമായി വാഹനങ്ങൾ സൂക്ഷിച്ചതിന്റെ വാടകയും അടയ്ക്കണം: പുതിയ തീരുമാനത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ
ഇനി മുതൽ പെറ്റി അടക്കാത്ത വാഹനങ്ങളുമായി യാത്ര ചെയ്താൽ മോട്ടോർ വാഹന വകുപ്പിന്റെ പിടിവീഴും. എഐ ക്യാമറയിൽ ഉൾപ്പെടെ കുടുങ്ങി പലതവണ പിഴ വന്നതും, അത് അടയ്ക്കാതെ വാഹനത്തിൽ തന്നെ യാത്ര ചെയ്യുന്നതും കണ്ടെത്തി നടപടിയെടുക്കാനാണ് എംവിഡി ഒരുങ്ങുന്നത്. ഇങ്ങനെ പിടിച്ചെടുക്കുന്ന വാഹനങ്ങൾ സ്വകാര്യ കേന്ദ്രങ്ങളിൽ ആയിരിക്കും സൂക്ഷിക്കുക. പിഴപ്പലിശ ഉൾപ്പെടെ അടച്ചു കഴിഞ്ഞാൽ മാത്രമേ വാഹനങ്ങൾ വിട്ടുകൊടുക്കുകയുള്ളൂ. വാഹനങ്ങൾ സൂക്ഷിച്ചതിന്റെ്റെ വാടകയും അപ്പോൾ നൽകേണ്ടിവരും.
പൊലീസ് സ്റ്റേഷനുകളിലും മോട്ടോർ വകുപ്പിന്റെ ഓഫീസുകളും വാഹനങ്ങൾ സൂക്ഷിക്കാൻ സ്ഥല പരിമിതിയുണ്ട്. അതുകൊണ്ടാണ് സ്വകാര്യ കേന്ദ്രങ്ങളിൽ ഇതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നത്. ഇവർക്ക് നൽകാനുള്ള വാടക, വാഹന ഉടമയിൽ നിന്നാവും ഈടാക്കുക. നിലവിൽ, എംവിഡി ഇതിനുള്ള സൗകര്യങ്ങൾ ഈഞ്ചയ്ക്കലിലെ കെഎസ്ആർടിസിയുടെ സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. നികുതി അടയ്ക്കാത്ത വാഹനങ്ങളും കസ്റ്റഡിയിൽ എടുക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ ഇതിന് തടസ്സമായത് സ്ഥലപരിമിതി തന്നെയായിരുന്നു.
എ