Feature NewsNewsPopular NewsRecent Newsഇന്ത്യ

നിമിഷപ്രിയയുടെ മോചനം:തലാലിന്റെകുടുംബവുമായുള്ള ചർച്ചകൾയെമനിൽ ഇന്നും തുടരും

ന്യൂഡൽഹി: നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കാനിരിക്കെ ശിക്ഷ ഒഴിവാക്കാനായി യമനില്‍ നിർണയാക ചർച്ച ഇന്നും തുടരും. കൊല്ലപ്പെട്ട യമനി യുവാവ് തലാലിന്റെകുടുംബവുമായി സൂഫി പണ്ഡിതന്‍ ഹബീബ് ഉമർ ഹഫീളിന്റെ പ്രതിനിധികളാണ് ചർചകള്‍ നടത്തുന്നത്.

തലാലിന്റെ സ്വദേശമായ ഉത്തര യമനിലെ ദമാറിലാണ് ചർച്ച. ഉമർ ഹഫീളിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാന്‍ മഷ്ഹൂറും സംഘവും ചർച്ചകള്‍ക്കായി ദമാറില്‍ തുടരുകയാണ്. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയുന്ന രീതിയില്‍ തലാലിന്റെ കുടംബത്തെക്കൊണ്ട് മാപ്പ് നൽകിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ഇതിന് മുന്നോടിയായ വധ ശിക്ഷ വൈകിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടത്തുമെന്നാണ് പുറത്തുവന്ന വിവരം

Leave a Reply

Your email address will not be published. Required fields are marked *