കെട്ടിട നിയമ ബോധവൽക്കരണ കൺവെൻഷൻ സംഘടിപ്പിച്ചു.
ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെട്ടിട ഉടമകൾക്കായി വയനാട് സ്ക്വയർ ഹോട്ടലിൽ വച്ച് കെട്ടിട നിയമ ബോധവൽക്കരണ കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് യു എ മനാഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ബിഎൻ ശിവശങ്കർ കെട്ടിട നിയമങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ചു. നിരവധി കെട്ടിട ഉടമകൾ പങ്കെടുത്ത യോഗത്തിൽ അവരുടെ സംശയങ്ങൾക്ക് അഡ്വക്കേറ്റ് ശിവശങ്കർ വ്യക്തമായ മറുപടികൾ നൽകുകയും ചെയ്തു.
BOWA മാനന്തവാടി യൂണിറ്റ് പ്രസിഡന്റ് N A ഫൗലാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിരൺ വി, ക്രിസ്റ്റി പോൾ സംസ്ഥാന കമ്മറ്റി അംഗം അലി ബ്രാൻ, പീറ്റർ മുഴയിൽ, കുര്യൻ ജോസഫ്, വി എം ചാക്കോ മുതലായ നേതാക്കൾ യോഗത്തിൽ സംസാരിച്ചു.