Feature NewsNewsPopular NewsRecent Newsകേരളം

തദ്ദേശ തിരഞ്ഞെടുപ്പ്:വിജ്ഞാപനം ഒക്ടോബറിൽ; വോട്ടർ പട്ടിക ഉടൻ

തിരുവനന്തപുരം: വാർഡ് വിഭജനം അന്തിമഘട്ടത്തിലെത്തിയതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ഒരുക്കത്തിലേക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. ഒക്ടോബർ അവസാനത്തോടെ തിരഞ്ഞെടുപ്പു വിജ്ഞാപനമുണ്ടാകും. പുതിയ വാർഡുകളുടെ അടിസ്ഥാനത്തിൽ വീടുകൾ ക്രമീകരിച്ചശേഷമുള്ള കരട് വോട്ടർപട്ടിക ജൂലായ് 21ന് പുറത്തിറക്കും. ഇതോടെ പട്ടിക പുതുക്കൽ ആരംഭിക്കും.ഡിസംബർ 21ന് പുതിയ ഭരണസമിതികൾ ചുമതലയേൽക്കേണ്ടതിനാൽ ഡിസംബർ പകു തിക്കുമുൻപ് വോട്ടെടുപ്പ് നടത്തണം. ഇതിനും ഒന്നര മാസംമുൻപ് വിജ്ഞാപനമുണ്ടാകും. ജില്ലാപഞ്ചായത്ത് വാർഡു വിഭജനത്തിനുള്ള കരട് ജൂലായ് 21ന് പ്രസിദ്ധീകരിക്കും. പരാതികേട്ട് അന്തിമമാക്കുന്നതോടെ തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനം പൂർത്തിയാകും. 25 വരെ പരാതി നൽകാൻ സമയമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *