‘ ഗുരുപൂജ നമ്മുടെ സംസ്കാരത്തിന്റെ ഭാഗം’; അനുകൂലിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
തിരുവനന്തപുരം:ഗുരുപൂജ നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഗുരുപൂജയുടെ പ്രാധാന്യം മനസിലാക്കാത്തവരാണ് അതിനെ വിമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ കുറ്റപ്പെടുത്താനാകില്ല. ശരിയായ സംസ്കാരം പഠിപ്പിച്ചു കൊടുത്തില്ലെങ്കിൽ നമ്മൾ നമ്മളെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും ഗവർണർ പറഞ്ഞു. ബാലഗോകുലത്തിന്റെ ദക്ഷിണമേഖല 50-ാം വർഷിക സമ്മേളനത്തിന്റെ ഭാഗമായി ബാലരാമപുരത്ത് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ സ്‌കൂളുകളിൽ ഗുരുപൂജ ചെയ്തു. അത് നമ്മുടെ സംസ്കാരമാണ്. ചിലർ അതിനെ എതിർക്കുന്നു. അവർ ഏത് സംസ്കാരത്തിൽ നിന്ന് വരുന്നതാണെന്ന് എനിക്ക് മനസിലാവുന്നില്ല. ഈ മണ്ണിന്റെയും രാജ്യത്തിന്റെയും സംസ്കാരമാണത്. നമ്മൾ നമ്മളുടെ സംസ്ക്‌കാരത്തെ മറന്നാൽ നമ്മളുടെ ആത്മാവിനെ മറക്കും. നമ്മുടെ കുട്ടികളെ നമുക്ക് കുറ്റപ്പെടുത്താനാകില്ല. ശരിയായ സംസ്കാരം പഠിപ്പിച്ചു കൊടുത്തില്ലെങ്കിൽ നമ്മൾ നമ്മളെയാണ് കുറ്റപ്പെടുത്തേണ്ടത് – അദ്ദേഹം പറഞ്ഞു.