Event More NewsFeature NewsNewsPoliticsPopular NewsUncategorized

കെഎസ്ആർടിസിയിൽ സദാചാര നടപടി: ‘അവിഹിതം’ ആരോപിച്ച് സസ്പെൻഷൻ; നടപടി വനിതാ കണ്ടക്ടർക്കെതിരെ മാത്രം

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സദാചാര നടപടി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് ലഭിച്ച പരാതിയിലാണ് വിചിത്ര ഉത്തരവ്. ‘അവിഹിതം’ ഉണ്ടെന്ന പരാതിയിൽ വനിതാ കണ്ടക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തു. ‘അവിഹിതം’ കെഎസ്ആർടിസി കണ്ടെത്തിയെന്നും ഡ്രൈവറുടെ ശ്രദ്ധ മാറ്റുന്ന വിധം സംസാരിച്ചുവെന്നും ഉത്തരവിൽ പറയുന്നു.കെഎസ്ആർടിസിയിൽ ഡ്രൈവറായ തന്റെ ഭർത്താവിന് ഡിപ്പോയിലെ വനിതാ കണ്ടക്‌ടറുമായി ‘അവിഹിതം’ ഉണ്ടെന്ന് കാണിച്ച് ഭാര്യയാണ് കെ ബി ഗണേഷ് കുമാറിന് പരാതി നൽകിയത്. തുടർന്ന് ചീഫ് ഓഫീസ് വിജിലൻസിന്റെ ഇൻസ്പെക്ടർ അന്വേഷണം നടത്തി നടപടിയെടുക്കുകയായിരുന്നു. മൊബൈലിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ, ഭർത്താവിന്റെ ഫോണിൽ നിന്നും ഫോട്ടായായി എടുത്ത വാട്‌സ്ആപ്പ് ചാറ്റ് എന്നിവ സഹിതമാണ് യുവതി പരാതി നൽകിയത്.

അന്വേഷണത്തിൽ ‘കണ്ടക്‌ടർ ഏറെ നേരം ഡ്രൈവറുമായി സംസാരിക്കുന്നതും ഡ്രൈവറുടെ മൊബൈൽ വാങ്ങുകയും ബസിലുള്ള യാത്രക്കാരെ ശ്രദ്ധിക്കാതെ അവർക്ക് ഇറങ്ങേണ്ട സ്ഥലത്ത് യാത്രക്കാർ തന്നെ സ്വയം ബെല്ലടിഞ്ഞ് ഇറങ്ങുന്നതായും കാണുന്നു’ എന്ന് നടപടി ഉത്തരവിൽ പറയുന്നു. കണ്ടക്ടറും ഡ്രൈവറും തമ്മിൽ ‘അവിഹിതം’ ഇല്ലായെന്ന് പറയുന്നുണ്ടെങ്കിലും രേഖകൾ പരിശോധിച്ചതിൽ നിന്ന് പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമായെന്നും ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന വിധത്തിൽ കണ്ടക്ടർ സംസാരിച്ചത് വീഴ്‌ചയാണെന്നും ഉത്തരവിൽ ചൂണ്ടികാട്ടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *