ഗവ.മോഡൽ ഡിഗ്രി കോളേജ് വിദ്യാർത്ഥി പ്രവേശനം ആരംഭിച്ചു
മാനന്തവാടി: വയനാട് ജില്ലയിലെ തൃശ്ശിലേരിയിൽ
പുതുതായി ആരംഭിക്കുന്ന ഗവൺമെന്റ് മോഡൽ
ഡിഗ്രി കോളേജ് റൂസയിലെ വിവിധ കോഴ്‌സുകളിൽ
വിദ്യാർഥികളെ പ്രവേശിപ്പിച്ചു തുടങ്ങി. കണ്ണൂർസർവ്വകലാശാല എഫ്.വൈ.യു.ജി.പിമൂന്നാംഅലോട്ട്മെന്റ് പ്രകാരം അവസരം ലഭിച്ച
വിദ്യാർത്ഥികളാണ് കോളേജിൽ ആദ്യമായി
പ്രവേശനം നേടിയത്. ഇതോടെ ഈ അധ്യയന വർഷംതന്നെ കോളേജ് പൂർണ്ണ തോതിൽ പ്രവർത്തനം
ആരംഭിക്കും. വയനാട് ജില്ലയിൽ ആദ്യമായി
അനുവദിച്ച ബി.എ മലയാളം, കണ്ണൂർ
സർവ്വകലാശാല പരിധിയിലെ സർക്കാർ മേഖലയിൽ
ആദ്യമായി അനുവദിക്കപ്പെട്ട ബി.എസ്.സി
സൈക്കോളജി ആൻഡ് ന്യൂറോ സയൻസ്,
ബി.എസ്.സി ജിയോ ഇൻഫർമാറ്റിക്സ് ആൻഡ്
റിമോട്ട് സെൻസിംഗ് എന്നീ പുതുതലമുറ
കോഴ്സുകളിലേക്കും, ഇംഗ്ലീഷ് ഭാഷയും
സാഹിത്യവുംവിഷയങ്ങളിലാണ് നിലവിൽ പ്രവേശനം.
ബികോം ഫിനാൻസ് വിത്ത് ഫോറൻസിക്
അക്കൗണ്ടിംഗ് കോഴ്‌സിന് ഉടൻ അംഗീകാരം
ലഭിക്കും.ഈ കോഴ്‌സുകളിൽ നിലവിലുള്ള
ഒഴിവുകളിലേക്കുള്ള പ്രവേശനത്തിന്
വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.ജൂലൈ 19ന് കണ്ണൂർ സർവ്വകലാശാലയുടെ സ്പോട്ട്അലോട്ട്മെന്റ് തീയതിക്കു മുമ്പായി
കോഴ്സുകൾക്കുള്ള അപേക്ഷകൾ മോഡൽ ഡിഗ്രികോളേജിന്റെ നിലവിൽ മാനന്തവാടി ഗവൺമെന്റ്
കോളേജിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നേരിട്ട്
സ്വീകരിക്കും. പ്രവേശനം സംബന്ധിച്ച വിവരങ്ങൾക്ക്
9496704769, 6238881516 എന്നീ നമ്പറുകളിൽ
ബന്ധപ്പെടാവുന്നതാണ്.