ഏഷ്യാനെറ്റിന്റെ സ്വപ്നതുല്യമായ തിരിച്ചുവരവ്; കരുത്തുകാട്ടി 24; മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി റിപ്പോർട്ടർ: വൻ അട്ടിമറികളുമായി ഏറ്റവും പുതിയ ബാർക് റേറ്റിങ്ങ് കണക്കുകൾ പുറത്ത്
ചാനൽ മുറികളിൽ ഇന്ന് നടക്കുന്ന അതിരുവിട്ട എല്ലാ അവതരണങ്ങൾക്കും മുഖ്യകാരണം ബാർക്ക് റേറ്റിങ്ങിൽ ഒന്നാമത് എത്തുന്നതിനുള്ള കിട മത്സരം ആണ്. കാഴ്ച്ചക്കാരെ പിടിച്ചിരുത്തിയാൽ മാത്രമെ ചാനലിന് വളർച്ചയും അതുപോലെ മികച്ച റേറ്റിങ്ങും ലഭിക്കുകയുള്ളു. ഇപ്പോഴിതാ ഈ ആഴ്ചയിലെ കണക്കുകൾ പുറത്തു വന്നപ്പോൾ 95 പോയിന്റ് നേടി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം തിരികെ പിടിച്ചിരിക്കുകയാണ്.
നിലമ്ബൂർ ഇലക്ഷൻ ഫലപ്രഖ്യാപനത്തിന് പിന്നാലെ മൂന്നാം സ്ഥാനത്ത് വീണ ഏഷ്യാനെറ്റ് സ്വപ്‌നതുല്യമായ തിരിച്ചുവരവാണ് നടത്തിയത്. ഒന്നാമതായിരുന്ന റിപ്പോർട്ടർ മൂന്നാം സ്ഥാനത്തേക്കും കൂപ്പുകുത്തി. 24 ന്യൂസ് 85 പോയിന്റുമായി രണ്ടാം സ്ഥാനത്തും റിപ്പോർട്ടർ ടിവി 80 പോയിന്റുമായി മൂന്നാം സ്ഥാനത്തുമെന്നാണ് റിപ്പോർട്ട് പറയുന്നത്. 26-ാം ആഴ്ചയിലെ ബാർക്ക് ( Broadcast Audience Research Council) റേറ്റിങ്ങാണ് ഇപ്പോൾ പുറത്ത് വന്നത്.