ലോക ടൂറിസം ഭൂപടത്തിലിനി ബാംബു വില്ലേജ് തൃക്കൈപ്പറ്റയും
കല്‍പ്പറ്റ:വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന സ്പ്ലാഷ് 2025 ല്‍ ബാംബു വില്ലേജ് തൃക്കൈപ്പറ്റയും ഭാഗമാവുന്നു.സ്പ്ലാഷിന്റെ ഭാഗമായി ബത്തേരി സപ്ത റിസോര്‍ട്ടിലും തൃക്കൈപ്പറ്റ ഉറവ് ബാംബു ഗ്രോവ് റിസോര്‍ട്ടിലും ജൂലൈ നാളെയും മറ്റന്നാളുമായി സ്റ്റാളുകള്‍ തയാറാക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ യൂണിറ്റുകള്‍ ഏകീകരിച്ച് ബാംബു വില്ലേജ് തൃക്കൈപ്പറ്റ ആശയം പരിചയപ്പെടുത്തുകയും അതിലൂടെ സുസ്ഥിരമായ സമഗ്ര വികസനവുമാണ് ലക്ഷ്യം. ഇരുപതിലധികം യൂണിറ്റുകള്‍, ഇരുന്നൂറിലധികം കരകൗശലവിദഗ്ദര്‍, എല്ലാവരും സുസ്ഥിരവികസനത്തിലൂന്നി ജീവിതം സാധ്യമാക്കുന്നവര്‍. വയനാട് തൃക്കൈപ്പറ്റ ലോക ടൂറിസത്തിലേക്ക് നടന്നു ചെല്ലുന്നത് ഈ സവിശേഷതയോടെ. മുള കൊണ്ടുണ്ടാക്കിയ ഫര്‍ണിച്ചറുകള്‍, പെയിന്റിങ്ങുകള്‍, പേന, ലാംപ്‌ഷേഡുകള്‍, മ്യൂറല്‍ പെയിന്റിങ്ങുകള്‍ തുടങ്ങിയവയ്ക്കു പുറമേ തേനീച്ച വളര്‍ത്തല്‍, ബാംബു ടൂറിസം എന്നിവയും ഇവിടെ കാണാനാകും. ഭവം, സുഷി ആര്‍ട് ആന്റ് ക്രാഫ്റ്റ്, പച്ച ലൈഫ്, ഉറവ് ഇക്കോ ലിങ്ക് സ്, പ്രസീതം ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്, പൈതൃകഗ്രാമം ഹാന്‍ഡി ക്രാഫ്റ്റ് സ്, വയനാട് ആര്‍ട്ട് ക്ലൗഡ്, വയനാട് ബീ കീപ്പേഴ്‌സ് തുടങ്ങിയവര്‍ക്കുപുറമേ തൃക്കൈപ്പറ്റയിലെ കലാകാരന്‍മാരും ഈ കൂട്ടായ്മയിലുണ്ട്.ലോകമെമ്പാടും, ഇന്ത്യയിലും, കേരളത്തിലും ടൂറിസം അനുദിനം പുരോഗതി പ്രാപിക്കുമ്പോള്‍ തൃക്കൈപ്പറ്റ ബാംബു വില്ലേജ് തൃക്കൈപ്പറ്റയെ കൂടി ഉള്‍പ്പെടുത്തിയതിന് സ്പ്ലാഷിനും ണഠഛയ്ക്കും, DTPC യ്ക്കും നന്ദി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തം ജില്ലയിലെ ടൂറിസത്തെ ബാധിച്ചിട്ടുള്ള പശ്ചാത്തലത്തില്‍ കൂടിയാണ് ഈ വര്‍ഷത്തെ സ്പ്ലാഷും ശ്രദ്ധേയമാകുന്നത്. ദുരന്തബാധിതരാര്‍ക്കായുള്ള ആശ്വാസ പദ്ധതികള്‍ തൃക്കൈപ്പറ്റ ഗ്രാമത്തിലും ഒരുങ്ങുന്നുണ്ട്, അവരെയും ബാംബുവില്ലേജ് തൃക്കൈപ്പറ്റ ചേര്‍ത്തു പിടിക്കും.ഈ സുസ്ഥിര വികസന കൂട്ടായ്മയിലേക്ക് എല്ലാ മാധ്യമ പ്രവര്‍ത്തകരേയും നാട്ടുകാരേയും വിശിഷ്ടാതിഥികളേയും ബാംബു വില്ലേജ് തൃക്കൈപ്പറ്റയിലേക്ക് സ്വാഗതം ചെയ്യുന്നു.