Feature NewsNewsPopular NewsRecent Newsവയനാട്

പഞ്ചായത്തീരാജ് സംവിധാനത്തെ ഇടതുസർക്കാർ തകർക്കുന്നു: എൻ.ഡി അപ്പച്ചൻ

വടുവഞ്ചാൽ കേരളത്തിൽ പഞ്ചായത്തീ രാജ് സംവിധാനത്തെ തകർക്കുന്ന നടപടികളാണ് ഇടതുസർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് ഡിസിസി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ കുറ്റപ്പെടുത്തി. മൂപ്പൈനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി ഗ്രാമസ്വരാജ് വികസനസെമിനാർ ‘മിഷൻ 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ സാധാരണക്കാരായ ജനങ്ങൾക്കുള്ള ലൈഫ് ഭവനപദ്ധതിയിൽ ജനറൽ വിഭാഗത്തിലുള്ള ഒരാൾക്ക് പോലും ധനസഹായം അനുവദിക്കുവാൻ സാധ്യമല്ലാത്ത വിധത്തിൽ അട്ടിമറിക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട ഫണ്ടുകൾ വെട്ടിക്കുറക്കുകയും യഥാസമയം നൽകാതിരിക്കുകയും ചെയ്യുന്നത് പഞ്ചായത്തീരാജ് സംവിധാനത്തോട് തന്നെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ആരോപിച്ചു.

ആരോഗ്യമേഖല കുത്തഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒമ്പത് വർഷത്തിലേറെയായി ഇടതുസർക്കാർ ഭരിക്കുമ്പോഴും വയനാട്ടിലെ ജനങ്ങൾക്കായി ആരോഗ്യമേഖലയിൽ യാതൊരുവിധ പുരോഗതിയുമുണ്ടാക്കാൻ ഈ സർക്കാരിന് സാധിച്ചില്ല. യു ഡി എഫ് കൊണ്ടുവന്ന മെഡിക്കൽ കോളജ് പദ്ധതി അട്ടിമറിച്ചു. മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളജ് ആശുപത്രിയായി ഉയർത്തിയെങ്കിലും കാര്യമായ ഒരു ഗുണവുമുണ്ടായിട്ടില്ല. പലപ്പോഴും ഇവിടെയെത്തുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന സാഹചര്യമാണുള്ളത്. അത്യാസന്ന നിലയിലുള്ള രോഗികളെയും കൊണ്ട് ഇപ്പോഴും ചുരമിറങ്ങേണ്ട ഗതികേടിലാണ് വയനാട്ടുകാരെന്നും അദ്ദേഹം പറഞ്ഞു. ജില്ലക്കായി ഏഴായിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും നാമമാത്രമായ തുകയാണ് ഇതുമായി ബന്ധപ്പെട്ട് അനു വദിച്ചിട്ടുള്ളത്. കാർഷികമേഖല പ്രതിസന്ധികൾക്ക് നടുവിലാണ്. ജപ്തിഭീഷണികൾ
തുടർക്കഥയാവുമ്പോഴും സർക്കാർ സംവിധാനം
നിസംഗതയിലാണ്. നിത്യോപയോഗ സാധനങ്ങളുടെ
വിലക്കയറ്റം ഒരുകാലത്തുമില്ലാത്ത വിധത്തിൽഉയർന്നിട്ടും വിപണിയിൽ ഇടപെടാൻ സർക്കാരിന്റെ
ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടാകുന്നില്ല.
വൈദ്യുതി ചാർജ്ജും, വെള്ളക്കരവും, പെർമീറ്റ്
ഫീസുകളുമുൾപ്പെടെ ഇനി ഒന്നിനും വില
വർധിപ്പിക്കാനില്ല. ജനങ്ങളെ ഇതുപോലെ ദ്രോഹിച്ചഒരു സർക്കാർ ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും,
ജനകീയ പ്രശ്‌നങ്ങൾ ഇയർത്തിക്കാട്ടി
അതിശക്തമായ സമരപരിപാടികൾക്ക്
കോൺഗ്രസും യു ഡി എഫും നേതൃത്വം
നൽകുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം
പ്രസിഡന്റ് മുഹമ്മദ് ബാവഅധ്യക്ഷനായിരുന്നു.അഡ്വ. ടി സിദ്ധിഖ് എം എൽ എ മുഖ്യപ്രഭാഷണം
നടത്തി. കെ പി സി സി അംഗം പി പി ആലി, ഡി സി സി
ജനറൽ സെക്രട്ടറിമാരായ എം ജി ബിജു, ബിനു
തോമസ്, എൻ സി കൃഷ്‌ണകുമാർ, ബി
സുരേഷ്ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ
ഉണ്ണികൃഷ്ണൻ, ജോസ് കണ്ടത്തിൽ, ബാലൻ, ആർയമുന, ദീപ ശശികുമാർ, അജിത ചന്ദ്രൻ തുടങ്ങിയവർ
സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *