കസ്റ്റഡി പീഡനം ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി.
കൊച്ചി: കസ്റ്റഡി പീഡനം ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി. കസ്റ്റഡിയിലെടുത്ത യുവതിയെ മർദ്ദിച്ച കേസിൽ നാല് പൊലീസുകാർക്കെതിരെ കുറ്റം ചുമത്തും. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കുറ്റം ചുമത്താൻ പ്രൊസിക്യൂഷൻ അനുമതി ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റേതാണ് ഉത്തരവ്.ഫോർട്ട് പൊലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പടെ നാല് പേർക്കെതിരെ കുറ്റം ചുമത്താമെന്ന് കോടതി വ്യക്തമാക്കി. വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് കുറ്റം ചുമത്തപ്പെട്ട മറ്റ് മൂന്ന് പ്രതികൾ. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത പൂന്തുറ സ്വദേശിയായ യുവതിയെ മർദ്ദിച്ചെന്ന കേസിലാണ് നടപടി.