കേരള സാഹിത്യ അക്കാദമി രാമചന്ദ്രൻ കണ്ടാമലയുടെ ഗോത്രഭാഷാ നിഘണ്ടു പ്രസിദ്ധീകരിക്കുന്നു.
പുൽപ്പള്ളി :കേരള സാഹിത്യ അക്കാദമി രാമചന്ദ്രൻ കണ്ടാമലയുടെ ഗോത്രഭാഷാ നിഘണ്ടു പ്രസിദ്ധീകരിക്കുന്നു .കേരളത്തിലെ ആദ്യത്തെ ആദിവാസി ഭാഷ നിഘണ്ടു എഴുതിയ കവിയാണ് രാമചന്ദ്രൻ കണ്ടാമല .അദ്ദേഹമെഴുതിയ ഗോത്രഭാഷ ലിപികൾ അടങ്ങിയ പുസ്തകമാണ് കേരള സാഹിത്യ അക്കാദമി നിഘണ്ടുവായി പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നത് .കവിയും, ആദിവാസി പ്രവർത്തകനുമായ രാമചന്ദ്രൻ കണ്ടാമല ലിപി ഇല്ലാത്ത പണിയ, അടിയ, കാട്ടുനായ്ക്ക, ഊരാളി, കുറുമ വിഭാഗത്തിൽ പെട്ടവരുടെ വായ്മൊഴികളാണ് നിഘണ്ടുവായി രചിക്കുന്നത്.അരിക്കുവൽക്കരിക്കപ്പെടുന്ന ഭാഷകളെ വീണ്ടെടുക്കാനുള്ള കേരള സാഹിത്യ അക്കാദമിയുടെ ഭാഗമായാണ് രാമചന്ദ്രന്റെ ഗോത്ര ലിപികൾ നിഘണ്ടുവായി പ്രസിദ്ധീകരിക്കുന്നത്.കൊങ്ങിണി ഭാ ക്ഷയിൽ രാമചന്ദ്രന്റെ നിഘണ്ടു മലയാളത്തിന്റെ തുടർച്ചയായി പ്രസിദ്ധീകരിക്കാനും തയ്യാറെടുപ്പുകൾ നടന്നു വരുന്നു.
1990 – മുതൽ രാമചന്ദ്രൻ ഗോത്രഭാഷ നിഘണ്ടുവിന്റെ രചനയിൽ ഏർപ്പെട്ടതാണ്.രാമ ചന്ദ്രന്റെ 30 – വർഷത്തിലേറെയായ പരിശ്രമത്തിനൊടുവിലാണ് കേരള സാഹിത്യ അക്കാദമി ഈ നിഘണ്ടു പുറത്തിറക്കാൻ പോകുന്നത്.800 പേജുള്ള പുസ്തകത്തിൽ ആറായിരത്തിലധികം വാക്കുകളുണ്ടാകും.പുൽപ്പള്ളി കണ്ടാമല മുള്ളു കുറുമ ഉന്നതിയിൽ താമസിക്കുന്ന കർഷകനായ രാമചന്ദ്രൻ ഗോത്ര കവിയും, പുൽപ്പള്ളി പഞ്ചായത്തിലെ ആദ്യകാല എസ്.ടി പ്രമോട്ടറുമാണ് .ഭാര്യ ഗീതയും , മകൻ കൈലാസനാഥനും രാമചന്ദ്രന് പ്രോത്സാഹനമായി ഒപ്പം തന്നെയുണ്ട്.