ഭക്ഷ്യ സഹായ പദ്ധതി കിറ്റുകൾ വിതരണം നടത്തി
ബത്തേരി: ഭക്ഷ്യ സഹായ പദ്ധതി- കിറ്റുകള്‍ വിതരണം നടത്തി. മഴക്കാലത്ത് തൊഴില്‍ കുറയുന്നതിന്റെ ഭാഗമായി പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കിടയില്‍ വന്നേക്കാവുന്ന ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി ദുര്‍ബലരായ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ കുടുംബങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് വഴി അനുവദിക്കാറുള്ള ഭക്ഷ്യസഹായ പദ്ധതി പ്രകാരമുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം ബത്തേരി നഗരസഭ ചെയര്‍മാന്‍ ടികെ രമേശ് നിര്‍വഹിച്ചു.ബത്തേരി നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.റഷീദ് അദ്ധ്യക്ഷനായി. ചെറുപയര്‍ 500 ഗ്രാം, പഞ്ചസാര 1 ഗ്രം, ചായപ്പൊടി 250 ഗ്രാം , കടല 500ഗ്രാം, വെളിച്ചെണ്ണ 1 ലിറ്റര്‍, പരിപ്പ് 500 ഗ്രാം, മുളകുപൊടി 250 ഗ്രാം മല്ലിപൊടി 250 ഗ്രാം മഞ്ഞള്‍പൊടി 100 ഗ്രാം, ശര്‍ക്കര 1 സഴ എന്നിങ്ങനെ 723 രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് റേഷന്‍ കാര്‍ഡ് ഉള്ള ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട ഓരോ കുടുംബത്തിനും ഈ പദ്ധതിയുടെ ഭാഗമായി അനുവദിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിധിയില്‍ മാത്രം പണിയ, കാട്ടുനായ്ക്ക, ഊരാളി. കുറുമ വിഭാഗത്തില്‍ പെട്ട 1745 കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനമായ രീിൗൊലൃളലറ വഴിയാണ് ഭക്ഷ്യ വസ്തുക്കള്‍ വാങ്ങിയിട്ടുള്ളത്.കൌണ്‍സിലര്‍മാരായ പി.കെ സുമതി, ഹേമ എസി, കെ സി യോഹന്നാന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.എസ് ശ്രീനാഥ് , എസ്.റ്റി പ്രമോട്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.