Feature NewsNewsPopular NewsRecent News

കപ്പലപകടം: സർക്കാർ ആവശ്യപ്പെട്ട 9531 കോടി രൂപ കെട്ടിവെയ്ക്കാനാകില്ലെ ന്ന് എം.എസ്.സി. കമ്പനി

കപ്പലപകടത്തിൽ സർക്കാർ ആവശ്യപ്പെട്ടയത്രയും തുക കെട്ടിവെയ്ക്കാനാകില്ലെന്ന് എം.എസ്.സി. എൽസ കമ്പനി ഹൈക്കോടതിയെ അറിയിച്ചു. നഷ്ടപരിഹാരമായി 9531 കോടി രൂപ കപ്പൽ കമ്പനി നൽകണമെന്നായിരുന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇത്രയും തുക തങ്ങൾക്ക് നൽകാനാകില്ലെന്നാണ് കപ്പൽ കമ്പനിയായ എം.എസ്.സിയുടെ നിലപാട്.

കപ്പലപകടത്തെത്തുടർന്ന് പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും മത്സ്യത്തൊഴിലാളികൾക്കും ഉണ്ടായ നാശനഷ്ടം കണക്കിലെടുത്താണ് സർക്കാർ 9531 കോടി രൂപ നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ഹൈക്കോടതി, നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമാകുന്നത് വരെ എം.എസ്.സി. കമ്പനിയുടെ മറ്റൊരു കപ്പലായ അക്വിറ്റേറ്റ 2 അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടിരുന്നു.

വ്യാഴാഴ്ച സർക്കാർ ആവശ്യപ്പെട്ട തുക നൽകാനാകില്ലെന്ന് എം.എസ്.സി. കമ്പനി ഹൈക്കോടതിയെ അറിയിച്ചതോടെ, ഇവരുടെ മറ്റൊരു കപ്പലായ അക്വിറ്റേറ്റ 2-വിന്റെ അറസ്റ്റ് കാലാവധിയും കോടതി നീട്ടി. നിലവിൽ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ഈ കപ്പലിന് കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ തുറമുഖം വിടാനാകില്ല.

മേയ് 24-നാണ് കൊച്ചി തീരത്ത് എം.എസ്.സി. എൽസ 3 കമ്പനി അപകടത്തിൽപ്പെട്ടത്. അറുന്നൂറിലേറെ കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത്. രാസവസ്തുക്കളടക്കം സൂക്ഷിച്ചിരുന്ന കണ്ടെയ്നറുകളിൽ മിക്കതും കടലിൽവീണിരുന്നു. പല കണ്ടെയ്നറുകളും പിന്നീട് തെക്കൻ കേരളത്തിലെ വിവിധ തീരങ്ങളിൽ കരയ്ക്കടിയുകയുംചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *