അതിസമ്പന്നർക്ക് ഔദാര്യം; എഴ് വർഷ ത്തിനിടെ എസ്.ബി.ഐ എഴുതിത്തള്ളി യത് 96,588 കോടി
കൊച്ചി: നൂറ് കോടി രൂപക്ക് മുകളിൽ വായ്‌പയെടുത്ത് തിരിച്ചവടവ് തെറ്റിച്ച അതിസമ്പന്നർക്ക് ഏഴ് വർഷത്തി നിടെ സ്റ്റേറ്റ് ബാങ്ക് ഓഫ് നൽകിയ ‘ഔദാര്യം’ 96,588 കോടി രൂപ. 1,44,967 കോടി രൂപ വായ്‌പ നൽകിയ 279 അക്കൗണ്ടുകളിൽ 67 ശതമാനം തുകയാണ് ‘ഹെയർ ക ട്ട്’ എന്ന് വിശേഷിപ്പിക്കുന്ന സംവിധാനത്തിലൂടെ എഴുതി ത്തള്ളിയത്. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റേത് (എൻ.സി.എൽ.ടി) ആണ് നടപടി.
എസ്.ബി.ഐ ഓഹരി ഉടമ കൂടിയായ പുനെയിലെ വിവ രാവകാശ പ്രവർത്തകൻ വിവേക് വെലാംഗർ എന്നയാ ൾക്ക് ബാങ്ക് നൽകിയതാണ് ഈ വിവരം. അതേസമ യം, 100 കോടിക്ക് മുകളിൽ വായ്‌പ എടുത്ത് തിരിച്ചടവി ൽ വീഴ്ച വരുത്തിയവരുടെ പേര് വിവരങ്ങൾ ലഭ്യമാക്ക ണമെന്ന അപേക്ഷ ബാങ്ക് നിരസിച്ചു. 2020ൽ സമാനമാ യ വിവരങ്ങൾ വിവേകിന് നൽകിയ എസ്.ബി.ഐ പി ന്നീട് ഇത്തരം വിവരങ്ങൾ നൽകാൻ വിസമ്മതിക്കുക യാണ്.