കീം റാങ്ക് പട്ടിക റദ്ദാക്കിയ നടപടി: അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: സംസ്ഥാന എൻജിനീയറിങ് പരീക്ഷയായ
കീമിന്റെ റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സർക്കാർഅപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്റ്റേറ്റ് -സിബിഎസ്ഇ സിലബസുകളിലെ വിദ്യാർത്ഥികൾക്ക് ഇടയിലുള്ള അസമത്വം ഒഴിവാക്കാൻ വിദഗ്ധ സമിതിയുടെ നിർദ്ദേശപ്രകാരമാണ് മാർക്ക് ഏകീകരണ ഫോർമുല നടപ്പാക്കിയത് എന്നാണ് സർക്കാരിന്റെ വാദം.
പ്രോസ്പെക്ടസ് എപ്പോൾ വേണമെങ്കിലും ഭേദഗതി ചെയ്യാൻ സർക്കാറിന് അവകാശമുണ്ടെന്നും, നടപടി റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിൽ പിഴവുണ്ട് എന്നും അപ്പീലിൽ, സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നു. പരീക്ഷ നടപടികൾ തുടങ്ങിയ ശേഷം പ്രോസ്പെക്ടസ് ഭേദഗതി ചെയ്തത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഎസ്ഇ വിദ്യാർത്ഥികളുടെ ഹരജിയിൽ ജസ്റ്റിസ് ഡി കെ സിംഗ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് റാങ്ക് പട്ടിക റദ്ദാക്കിയത്