ശമ്പളം മുടങ്ങിയതിൽ കെയുടിഎ പ്രതിഷേധിച്ചു
മാനന്തവാടി: വയനാട് ജില്ലയിലെ എയ്ഡഡ് സ്കൂളിലെ സ്ഥലംമാറ്റം സ്‌പാർക്കിൽ ക്രമീകരിക്കാത്തതിനാൽ ഒരാഴ്ച്‌ചയായിട്ടും എയ്‌ഡഡ് സ്കൂൾ അധ്യാപകരുടെ ശമ്പളം മുടങ്ങിയത് അടിയന്തരമായി പരിഹരിക്കമെന്ന് കെ യു ടി എ ആവശ്യപ്പെട്ടു. ജില്ല വിദ്യാഭ്യാസ ഓഫീസിലെ പേഴ്സണൽ അസിസ്റ്റൻ്റ് ലീവെടുത്തതാണ് പ്രശ്നത്തിന് കാരണം. ജീവനക്കാരുടെ ശമ്പള പരിഷ്കരണ ബില്ലുകളും, പി എഫ് വായ്പകളും പാസാക്കാൻ കഴിയാത്തതിനാൽ നിരവധി അധ്യാപകരാണ് പ്രയാസപ്പെടുന്നത്. സർക്കാർ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ ക്രമീകരിക്കുന്ന സ്‌പാർക്ക് സോഫ്റ്റ്വെയറിന്റെ കൺട്രോളിംഗ് ഓഫീസറായി എയ്‌ഡഡ് സ്‌കൂളിലെ പ്രധാന അധ്യാപകരെ ഉയർത്തിയാൽ പ്രശ് പരിഹാരം ഉണ്ടാവുമെന്ന ആവശ്യമാണ് ഉയരുന്നത്. സർക്കാർ സ്കൂകൂളുകളിലെ പ്രധാന അധ്യാപകർക്ക് സ്പാർക്കിൽ നൽകിയിട്ടുള്ള എല്ലാ അവകാശങ്ങളും എയ്ഡഡ് മേഖലയിലെ പ്രധാന അധ്യാപകർക്കും നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടു. കെ യു ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് നജീബ് മണ്ണാർ, ജില്ലാ ഭാരവാഹികളായ അബ്ബാസ് അലി പി, മമ്മൂട്ടി നിസാമി, ജെൻസി രവീന്ദ്രൻ, ആശാ ബേബി, മജീദ് പി പി, ജുഫൈൽ ഹസൻ, തുടങ്ങിയവർ സംസാരിച്ചു