Feature NewsNewsPopular NewsRecent Newsകേരളം

ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് കണ്ണൂരിൽ: കനത്ത സുരക്ഷയൊരുക്കി പോലീസ്

കണ്ണൂർ : ഗവർണർ രാജേന്ദ്ര ആർലേക്കർ ശനിയാഴ്ച്‌ച കണ്ണൂരിൽ എത്തും. വൈകീട്ട് അഞ്ചിന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പരമശിവന്റെ പൂർണകായ ശില്പം ഗവർണർ അനാവരണം ചെയ്യും. ശനിയാഴ്‌ ഉച്ചക്ക് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന ഗവർണർ റോഡ് മാർഗം കണ്ണൂർ ഗസ്റ്റ് ഹൗസിൽ എത്തിച്ചേരും. വിശ്രമിച്ച ശേഷം വൈകിട്ട് 4.30-ന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പോകും. പരമശിവന്റെ വെങ്കലപ്രതിമ അനാവരണം ചെയ്‌ത ശേഷം ഗസ്റ്റ് ഹൗസിൽ തിരിച്ച് എത്തുന്ന ഗവർണർ രാത്രി തങ്ങിയ ശേഷം ഞായർ രാവിലെ വിമാന മാർഗം തിരുവനന്തപുരത്തേക്ക് തിരിക്കും.

വിദ്യാർഥി സംഘടനകൾ ഗവർണർക്ക് എതിരെ പ്രതിഷേധിക്കാൻ സാധ്യത ഉണ്ടെന്ന രഹസ്യാന്വേഷണ വിഭാഗ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവർണർക്ക് വലിയ സുരക്ഷയാണ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി കണ്ണൂർ സിറ്റി, റൂറൽ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നു. റോഡിലും ഗസ്റ്റ് ഗസ്റ്റ് ഹൗസിലും രാജരാജേശ്വര ക്ഷേത്രത്തിലും പ്രത്യേക സുരക്ഷ ഒരുക്കും.

Leave a Reply

Your email address will not be published. Required fields are marked *