Feature NewsNewsPopular NewsRecent Newsകേരളം

കേരളത്തിലെ സർക്കാർ ആശുപത്രികളിൽ സുരക്ഷാ പരിശോധന നിർദ്ദേശം നൽകി ആരോഗ്യവകുപ്പ് ഡയറക്ടർ

കേരളത്തിലെ സർക്കാർ ആശുപത്രികളിൽ സുരക്ഷാ പരിശോധന കർശനമാക്കാൻ നിർദ്ദേശം നൽകി. ആരോഗ്യവകുപ്പ് ഡയറക്ടർ ആണ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ആശുപത്രി കെട്ടിടങ്ങളിൽ അടിയന്തരമായി സുരക്ഷാ പരിശോധന നടത്തണമെന്നാണ് നിർദ്ദേശം നൽകിയത്.

അതേസമയം ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങളിൽ രോഗികളോ കൂട്ടിരിപ്പുകാരോ ഇല്ലെന്ന് ഉറപ്പാക്കണം. 14 ജില്ലകളിലെയും ആശുപത്രികളുടെ വിവരങ്ങൾ ശേഖരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ നാളെ 14 ജില്ലകളുടെയും ആശുപത്രികളുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകാനാണ് നിർദ്ദേശത്തിൽ പറയുന്നത്. തുടർന്ന് ആരോഗ്യവകുപ്പ് ഡയറക്‌ടർ സർക്കാരിന് റിപ്പോർട്ട് നൽകും.

Leave a Reply

Your email address will not be published. Required fields are marked *