Feature NewsNewsPopular NewsRecent Newsകേരളം

കോട്ടയം മെഡിക്കൽ കോളജ് അപകട സ്ഥലത്തേക്ക് മാധ്യമങ്ങൾക്ക് പ്രവേശനമില്ല

കോട്ടയം :കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടഭാഗം തകർന്നുവീണ് സ്ത്രീ മരിച്ച പശ്ചാത്തലത്തിൽ കോട്ടയം മെഡിക്കൽ കോളജിൽ കയറുന്നതിന് മാധ്യമങ്ങൾക്ക് വിലക്ക്. അപകടം നടന്ന സ്ഥലത്തേക്ക് മാധ്യമങ്ങൾ പ്രവേശിക്കുന്നത് കോളജ് അധികൃതർ തടഞ്ഞു. ഇന്നലെ അപകടം നടന്ന സ്ഥലത്തും പരിസരത്തും മാധ്യമങ്ങളെത്തുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഉപയോഗശൂന്യമായ വാർഡിൻറെ ഭാഗങ്ങളാണ് തകർന്നതെന്ന് അധികൃതരും മന്ത്രിമാരും ഇന്നലെ പ്രതികരിച്ചിരുന്നെങ്കിലും ഈ വാർഡിൽ നിരവധി അന്തേവാസികൾ ഉണ്ടായിരുന്നതായി മാധ്യമങ്ങൾ പകർത്തിയ ദൃശ്യങ്ങൾ തെളിയിച്ചിരുന്നു.

അപകടത്തിനെക്കുറിച്ച് ഇന്ന് ജില്ലാ കളക്ടർ വിശദമായ അന്വേഷണം ആരംഭിക്കും. പ്രവേശനം നിരോധിച്ചിരുന്ന ശുചിമുറിയിൽ ആളുകൾ കയറിയതിനെ കുറിച്ച് അന്വേഷിക്കും. അപകടത്തിൽ ജീവൻ നഷ്ട്‌മായ ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് തലയോലപറമ്പിൽ നടക്കും. അതേസമയം സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. ഇന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധം പ്രകടനം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *