ആരോഗ്യ മേഖലയിലെ അനാസ്ഥ; ഡി.എം.ഒ ഓഫീസിലേക്ക് യൂത്ത് ലീഗ് മാർച്ച് നടത്തി
മാനന്തവാടി: ആരോഗ്യ മേഖലയിൽ സർക്കാർ
തുടരുന്ന അനാസ്ഥക്കെതിരെ ഡി.എം.ഒ
ഓഫീസിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് മാർച്ച് നടത്തി.
പാവപ്പെട്ട അനേകായിരം പേർ ആശ്രയിക്കുന്ന
ആശുപത്രികൾ സർക്കാരിൻ്റെ അനാസ്ഥകാരണം
വലിയദുരിതത്തിലാണിന്ന്. മരുന്ന് വിതരണ
കമ്പനികൾക്ക് ഭീമമായ സംഖ്യ കുടിശ്ശിക
വരുത്തിയതിനാൽ
ആവശ്യമായ മരുന്നുകൾ കിട്ടാനില്ല. ഡോക്‌ടർമാരും
നഴ്സുമാരും ഉൾപ്പെടെയുള്ള ജീവനക്കാരുടെ
നിയമനം നടക്കാത്തതിനാൽ ചികിത്സാമേഖല
താറുമാറായിരിക്കുകയാണ്. ഉപകരണങ്ങളുടെ
ലഭ്യതക്കുറവ് കാരണം നിരവധി ആശുപത്രികളിൽ
ശസ്ത്രക്രിയകൾ ഉൾപ്പടെ നിരന്തരമായി മുടങ്ങുന്നു.
ഉപകരണങ്ങളില്ലാത്ത വിവരം മാസങ്ങൾക്ക് മുമ്പേആരോഗ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരുന്നിട്ടും
നടപടികളൊന്നുംഉണ്ടായിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ന്യൂറോ ളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറക്കൽ വെളിപ്പെടുത്തിയിരിക്കുകയാണ്. ഗുരുതര പ്രശ്‌നങ്ങളുമായി വരുന്ന രോഗികളുടെ ശസ്ത്രക്രിയ അടക്കം മാറ്റിവെക്കേണ്ടി വരുന്നത് അതിവഗൗരവതരമാണ്. ആരോരുമില്ലാതെ അനാഥമായി കിടക്കുന്ന ആരോഗ്യ വകുപ്പിൻ്റെ കണ്ണ് തുറപ്പിക്കുന്നതിനാണ് മുസ്‌ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ച് നടത്തിയതെന്ന് നേതാക്കൾ പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദാലി മാർച്ച് ഉദ്ഘാടനം ചെയ്തു.
ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് എംപി നവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി.എച്ച് ഫസൽ സ്വാഗതവും വൈസ് പ്രസിഡന്റ് സമദ് കണ്ണിയൻ നന്ദിയും പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കുഞ്ഞബ്‌ദുള്ള, മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് സി പി മൊയ ഹാജി, ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ പി കെ സലാം, സി.കെ മുസ്‌തഫ മണ്ഡലം ഭാരവാഹികളായ ഹാരിസ് കാട്ടിക്കുളം, ശിഹാബ് മലബാർ, അസീസ് വേങ്ങൂർ, ജലീൽ വാകേരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ മുസ്‌തഫ പാണ്ടിക്കാട്, ജലീൽ പടയൻ, ലുഖ്‌മാനുൽ ഹക്കീം വി.പി സി, മോയിൽ കട്ടയാട് ഹാരിസ് പുഴക്കൽ, കേളത്ത് അബ്‌ദുള്ള, പി വി എസ് മൂസ,അസീസ് വെള്ളമുണ്ട, കബീർ മാനന്തവാടി എന്നിവർ സംസാരിച്ചു.