ഉദയ ഗവൺമെന്റ് യുപി സ്കൂൾ ശശിമലയിൽ പി ടി എ ജനറൽബോഡി യോഗം സംഘടിപ്പിച്ചു.
ശശിമല : ഉദയ ഗവൺമെന്റ് യുപി സ്കൂൾ ശശിമലയിൽ പി ടി എ ജനറൽബോഡി യോഗം 2025 ജൂലൈ രണ്ടാം തീയതി രാവിലെ 10.30 ന് നടന്നു. സ്കൂളിന്റെ സമഗ്ര പുരോഗതിക്കായി രക്ഷിതാക്കളുടെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കിയ യോഗത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. പ്രധാന അധ്യാപികയായി സ്ഥാനക്കയറ്റം ലഭിച്ച ശ്രീമതി ബിന്ദു അഗസ്റ്റിനെ പി ടി എ യുടെ നേതൃത്വത്തിൽ ആദരിച്ചു. പുതിയ പി ടി എ പ്രസിഡണ്ടായി ശ്രീമതി സരിത രഞ്ജിത്തിനെയും SMC ചെയർമാനായി ശ്രീ ബിജോയ് ചിറയ്ക്കലിനെയും തെരഞ്ഞെടുത്തു. ഹെഡ്മാസ്റ്റർ ശ്രീ ഷാജി എ ഐ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.