പ്രിയദർശിനി ഓഫീസ് കോൺഗ്രസ് ഉപരോധിച്ചു
മാനന്തവാടി: പ്രിയദർശിനി എസ്റ്റേറ്റിൽ രണ്ടുമാസക്കാലമായി ശമ്പളമില്ലാത്തതിലും, രണ്ട് വർഷമായി തൊഴിലാളികളുടെ പിഎഫ് തുക അടക്കാത്തതിലും, ഒരു വർഷം മുൻപ് പിരിച്ചുവിട്ട തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഒന്നും തന്നെ നൽകാത്തതിലും, ഒരു വർഷത്തെ ലീവ് ബത്ത കൊടുക്കാത്തതിലും പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്.മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ പ്രിയദർശിനി ഓഫീസ് ഉപരോധിച്ചു.ഉപരോധ സമരത്തിന് ബ്ലോക്ക് കോൺഗ്രസ് പ്രിസിഡൻ്റ് എ എം നിഷാന്ത്, സുനിൽ അലക്കൽ, മുജീബ് കൊടിയോടൻ, സി എച്ച് സുഹൈർ,ഒ.സി കൃഷ്ണൻ, വിനീത് തുടങ്ങിയവർ നേതൃത്വം നൽകി