Event More NewsFeature NewsNewsPoliticsPopular NewsRecent News

അടിയന്തര ഇടപെടൽ വേണം.. കേരള കർഷ യൂണിയൻ എം വയനാട് ജില്ലാ കമ്മിറ്റി.

പുൽപ്പള്ളി :പാടിച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫുകളുടെ കുറവ് മൂലം രോഗികളായി എത്തുന്നവർ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ മുള്ളൻകൊല്ലി പഞ്ചായത്ത് ഉണർന്നു പ്രവർത്തിക്കുവാൻ തയ്യാറാകണം ജൂൺ മുപ്പതാം തീയതി രാവിലെ എട്ടര മുതൽ രോഗികൾ ഡോക്ടറെ കാണുവാനും മരുന്നു വാങ്ങിക്കുവാനും ആയി വൈകിട്ട് നാലുമണിവരെ ക്യൂവിലാണ് പകർച്ചവാദികൾ പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ ഇന്ന് ഒരു ഡോക്ടറും മെഡിക്കൽ ഷോപ്പിൽ വരുന്നിടത്ത് കൊടുക്കുവാൻ ഒരു നേഴ്സും മാത്രമേയുള്ളൂ സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് പാടിച്ചിറ മരക്കടവ് കവനഗിരി സീതാമൗണ്ട് ശശിമല പെരിക്കല്ലൂർ മുള്ളൻകൊല്ലി സുരഭി കവല പുതിയാ കവല കാപ്പി സെറ്റ് തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് രോഗികളാണ് നിത്യേന ഹോസ്പിറ്റലുമായി ബന്ധപ്പെടുന്നത് എത്രയും പെട്ടെന്ന് കൂടുതൽ ഡോക്ടേഴ്സിനെയും നേഴ്സുമാരെയും നിയമിച്ചുകൊണ്ട് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് യൂണിയൻ. എം. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു ജോയ് താന്നിക്കൽ അധ്യക്ഷത വഹിച്ചു റെജി ഓലിക്കരോട് ഉദ്ഘാടനം ചെയ്തു ബേബി കോലോത്തുപറമ്പിൽ ബീന ജോസ് ഗോൾഡ് ടീച്ചർ റിൻസി ഷാജി ജോണി മണ്ണുംപുറം ജോസഫ് കാരക്കാട്ടിൽ വെന്നി വേങ്ങത്താനം ആൽബിൻ അമരികാട്ട് സിബി കാട്ടാൻകൂട്ടിൽ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *