Feature NewsNewsPopular NewsRecent Newsവയനാട്

കേര പദ്ധതി: വയനാട് ജില്ലയിൽ കോഫി ബോർഡിനെ ഒഴിവാക്കണം: അഖിലേന്ത്യ കിസാൻ സഭ

മാനന്തവാടി:. കാലാവസ്ഥ അനുരൂപക കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് ലോക ബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന ബൃഹത് പദ്ധതിയായ കേര (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ) പദ്ധതി നടപടികൾ നടപ്പിലാക്കുന്നതിന് വയനാട് ജില്ലയിൽ കോഫി ബോർഡിനെ ഏജൻസിയാക്കാനുള്ള നീക്കത്തിൽ അധികൃതർ പിൻമാറണമെന്ന് അഖിലേന്ത്യ കിസാൻ സഭ വയനാട് ജില്ലാ കമ്മറ്റി ആവശ്യപെട്ടു. കോഫി ബോർഡ് നിലവിൽ കൃഷി ചെയ്യുന്ന കാപ്പി കർഷകരെ സഹായിക്കുന്നതിന് നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.ഇതിന് പുറമേയാണ് കേരള കൃഷി വകുപ്പിന് കൃഷിന് കിഴിൽ നടപ്പിലാക്കുന്ന കേര പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലയിലെ കാപ്പി കർഷകരെ സഹായിക്കുന്നതാണ് പദ്ധതി. പുതിയ കാപ്പി കർഷകർക്ക് പദ്ധതിയിൽ ആനുകൂല്യം ലഭിക്കില്ല. നിലവിൽ കാപ്പികൃഷി ചെയ്യുന്നവർക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക.ഈ രീതിയിൽ പദ്ധതി നടപ്പിലാക്കിയാൽ കാപ്പി ഉൽപ്പാദനത്തിൽ വർദ്ധനവ് വരില്ല. കാപ്പി കൃഷിയിലേക്ക് പുതിയതായി കടന്ന് വരുന്നവർക്ക് പ്രോൽസാഹനം നൽകുന്നതിന് കേര പദ്ധതി പ്രയേജനപ്പെടുത്തണമെന്നുംഅഖിലേന്ത്യ കിസാൻ സഭ ആവശ്യപ്പെട്ടു

പുർണ്ണമായും കൃഷി വകുപ്പിൻ്റെ കിഴിലുള്ള പദ്ധതി കൃഷിഭവൻ വഴി നടപ്പിലാക്കണം. കോഫി ബോർഡിന്റെ അനുകുല്യം ലഭിക്കത്തവർക്ക് കേര പദ്ധതി വഴി അനുകുല്യങ്ങൾ നൽകണം. കർഷകർക്കുമുള്ള പരിശീലന പരിപാടികൾ നിർവഹിക്കുന്നതിനും കർഷകർക്കിടയിൽ പദ്ധതിയെ സംബന്ധിച്ചുള്ള പ്രദർശന തോട്ടങ്ങൾ, കർഷക പരിശീലന പരിപാടികൾ എന്നിവ നടപ്പാക്കുന്നത് കൃഷി വകുപ്പിൻ്റെ നേതൃത്വത്തിലാണ്.കേരാ പദ്ധതിയുടെ ഭാഗമായായി കേരളത്തിലെ ജില്ലകളിൽ വിവിധ കൃഷികൾക്കാണ് ധനസഹായം നൽകുന്നത്. വയനാട് ജില്ലയിൽ കൃഷി വകുപ്പ് നേരിട്ട് പദ്ധതി നടപ്പിലാക്കണമെന്നും അതുവഴി പുതിയ കാപ്പി കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നം കിസാൻ സഭ ആവശ്യപ്പെട്ടു.പ്രസിഡൻ്റ് പി.എം ജോയി അധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.കെ. ശശിധരൻ റിപ്പോർട്ട് അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *