Feature NewsNewsPopular NewsRecent Newsവയനാട്

പുസ്‌തകം പ്രകാശനം ചെയ്തു

പുല്‍പള്ളി: പഴശ്ശിരാജ കോളേജ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന ആദ്യപുസ്തകം ബത്തേരി രൂപതധ്യക്ഷനും കോളേജ് മാനേജരുമായ ഡോ. ജോസഫ് മാര്‍ തോമസ് തിരുമേനി പ്രകാശനം ചെയ്തു. വികസിത ഭാരത ലക്ഷ്യത്തിലേക് മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ബാരി കെ കെ ആദ്യ കോപ്പി ഏറ്റുവാങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 37 ഗവേഷകര്‍ പ്രബന്ധ രചനയില്‍ പങ്കാളികളായി. ജേര്‍ണലിസം ആന്‍ഡ് മാസ്സ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ അധ്യാപകരായ ഷോബിന്‍ മാത്യൂ, ലിന്‍സി ജോസഫ്, ഡോ. ജോബിന്‍ ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് പുസ്തകം തയ്യാറാക്കിയത്. ദേശീയതലത്തില്‍ത്തന്നെ ചുരുങ്ങിയ ചില ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാത്രമാണ് നിലവില്‍ സ്വന്തമായി പബ്ലിഷിംഗ് സംവിധാനങ്ങളുള്ളത്. പുസ്തകരചനയില്‍ പങ്കാളികളായ അധ്യാപകരെ ഡോ. ജോസഫ് മാര്‍ തോമസ് തിരുമേനി അഭിനന്ദിച്ചു. ഈവര്‍ഷം പഴശ്ശിരാജ കോളേജ് വിവിധ മാനവിക വിഷയങ്ങളിലായി നാലുപുസ്തകങ്ങള്‍കൂടി പുറത്തിറക്കുമെന്നു പ്രിന്‍സിപ്പല്‍ അറിയിച്ചു. ചടങ്ങില്‍ കോളേജ് സിഇഒ ഫാ. ജോര്‍ജ് കാലായില്‍, ബര്‍സാര്‍ ഫാ. ചാക്കോ ചേലംപറമ്പത്ത്, സ്റ്റാഫ് സെക്രട്ടറി വിമ്യ കെ.പി എന്നിവരുംപങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *