റോട്ടറി ക്ലബ്ബ് വീട് നിർമ്മിച്ച് നൽകി
ബത്തേരി: സുൽത്താൻ ബത്തേരി റോട്ടറി ക്ലബ്ബും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് നടപ്പാക്കുന്ന റോട്ടറി സ്വപനഭവനം പദ്ധതിയുടെ ഉദ്ഘാടനം ക്ലബ്ബ് പ്രസിഡന്റ് സി. എം.ചന്ദ്രൻ നിർവഹിച്ചു. ബത്തേരിയിലെ വിവിധ പ്രദേശങ്ങളിൽ നിർമ്മിക്കുന്ന എട്ട് വീടുകളിൽ, പൂളവയലിൽ നിർമ്മാണം പൂർത്തിയാക്കിയ ആദ്യത്തെ വീടിന്റെ താക്കോൽ കൈമാറി. നിർമ്മാണം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന ബാക്കി വീടുകൾ ഈവർഷം തന്നെ അർഹരായ ഭവനരഹിതർക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. ക്ലബ്ബ് ഭാരവാഹികളായ കെ.പി രവീന്ദ്രനാഥ്, എബ്രഹാം അഗസ്റ്റിൻ, ഇ.പി. മോഹൻദാസ് എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി നിസാർ നന്ദി രേഖപ്പെടുത്തി.