വയനാട് ജില്ലാ ഗ്ലോബൽ കെ എം സി സി വയനാട് ജില്ലയിലെ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
തേറ്റമല: വയനാട് ജില്ലാ ഗ്ലോബൽ കെ എം സി സി വയനാട് ജില്ലയിലെ മൂന്ന് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ആദ്യകിണർ തേറ്റമലയിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു. സമാനതകളില്ലാത്ത ജീവകാരുണ്യപ്രവർത്തനമാണ് കെ എം സി സി യുടെ മുഖമുദ്രയെന്ന് തങ്ങൾ പറഞ്ഞു. ലോകത്തിന്റെ വിവിധ കോണുകളിലെ വയനാട്ടുകാരായ കെ എം സി സി പ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തികൊണ്ട് വയനാടിന്റെ എല്ലാ ദിക്കിലും എത്തിക്കുന്ന ഈ പ്രവർത്തനം അഭിനന്ദനാർഹമെന്ന് തങ്ങൾ പറഞ്ഞു. മുഹമ്മദലി വാളാട് അദ്ധ്യക്ഷത വഹിച്ചു.സി.പി മൊയ്തു ഹാജി, ടി. മൊയ്തു, കേളോത്ത് അബ്ദുള്ള, റഫീഖ് കൂളിവയൽ, അബൂബക്കർ കാട്ടിക്കുളം, ഹനീഫ കൂളിവയൽ,നൗഫൽ കേളോത്ത്, റാഷിദ് കേളോത്ത് എന്നിവർ സംസാരിച്ചു.