സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു
മീനങ്ങാടി: സ്കൂൾ പരിസരങ്ങളിലും പൊതു ഇടങ്ങളിലും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. ജനമൈത്രി പോലീസ് ജില്ലാ അസിസ്റ്റൻ്റ് നോഡൽ ഓഫിസർ കെ.എം ശശിധരൻ ഉദ്ഘാടനം ചെയ്തു.
പി.ടി. എ പ്രസിഡൻ്റ് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി വേണുഗോപാൽ, നാസർ പാലക്കാമൂല,
പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപകൻ ഡോ. കെ.ടി അഷ്റഫ്, കെ.എ അലിയാർ , വിൻസി, കെ. അനിൽകുമാർ, അൻവർ സാദത്ത്, കെ.വി പ്രകാശൻ, ദീപ, ഡോ. ബാവ കെ.പാലുകുന്ന്, റജീന ബക്കർ, ഇ. ആർ സിജു എന്നിവർ പ്രസംഗിച്ചു.
എക്സൈസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ വിവിധ പദ്ധതികൾ നടപ്പിലാക്കും.