Feature NewsNewsPopular NewsRecent Newsകേരളം

സ്കൂൾ സമയത്ത് ടിപ്പർ വാഹനങ്ങളുടെ സമയ നിയന്ത്രണം; പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു

കോഴിക്കോട്: സ്‌കൂൾ സമയത്ത് ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം. പുതുക്കിയ സമയക്രമം മോട്ടോർ വാഹന വകുപ്പ് പ്രസിദ്ധീകരിച്ചു. സ്‌കൂൾ സമയത്ത് ഗതാഗത തിരക്ക് ഒഴിവാക്കാനും സ്‌കൂൾ കോളജ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് നിയന്ത്രണം. സ്‌കൂൾ സമയത്ത് ഗതാഗത തിരക്ക് ഒഴിവാക്കാനും, സ്‌കൂൾ കോളേജ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി സംസ്ഥാനത്ത് ടിപ്പർ വാഹനങ്ങൾക്ക് സർക്കാർ ഉത്തരവ് പ്രകാരം എല്ലാ ജില്ലയിലും രാവിലെ 9 മണി മുതൽ 10 മണി വരെയും വൈകുന്നേരം 4 മണി മുതൽ 5 മണി വരേയും ആയിരുന്നു. എന്നാൽ ഓരോ സ്ഥലത്തേയും പ്രത്യേക സാഹചര്യം പരിഗണിച്ച് ടിപ്പർ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത സമയം നിശ്ചയിക്കുന്നതിനുള്ള അധികാരം സർക്കാർ ഉത്തരവ് പ്രകാരം അതാതു ജില്ലാ കളക്ടർമാർക്ക് നൽകി.

Leave a Reply

Your email address will not be published. Required fields are marked *