Feature NewsNewsPopular NewsRecent Newsവയനാട്

കൂടെയുണ്ട് കരുത്തേകാൻ പദ്ധതി; വയനാട് ജില്ലാ തല ഉദ്ഘാടനം മന്ത്രി ഒ.ആർ.കേളു നിർവ്വഹിച്ചു

മാനന്തവാടി: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൂടെയുണ്ട് കരുത്തേകാൻപദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ആറാട്ടുത്തറ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ സംസ്ഥാന പട്ടികജാതി പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു നിർവ്വഹിച്ചു.വ ിദ്യാർത്ഥികളുടെ ശാരീരിക മാനസിക സാമൂഹ്യ ആരോഗ്യം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൗമാരപ്രായക്കാരായ വിദ്യാർത്ഥികളെ ശാക്തീകരിക്കുക എന്നതും അധ്യാപക രക്ഷാകർതൃ ശാക്തീകരണവുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളുടെ മാനസിക സുസ്ഥിതി സമൂഹത്തിന് മുതൽക്കൂട്ട്, കൗമാര പെരുമാറ്റങ്ങളിലെ അപകടസാധ്യതകളും സംരക്ഷണ ഘടകങ്ങളും, വാഹന ഉപയോഗം അറിയേണ്ടതും പാലിക്കേണ്ടതും, വ്യക്തി ശുചിത്വവും പരിസര ശുചിത്വവും, ജീവിതമാണെന്റെ ലഹരി, നിയമം എന്നിങ്ങനെ ആറ് മേഖലകളിൽ പരിശീലനം ലഭിച്ച അധ്യാപകർ മുഴുവൻ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പരിശീലനം ലഭിച്ച അധ്യാപകർ വിദ്യാലയങ്ങളിലെ മറ്റ് അധ്യാപകർക്കും, രക്ഷിതാക്കൾക്കും ,വിദ്യാർത്ഥികൾക്കും ക്ലാസ്സുകൾ നൽകും.

മാനന്തവാടി നഗരസഭാ ചെയർപേഴ്‌സൺ സി.കെ. രത്നവല്ലി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ, കൗൺസിലർ സുനിൽകുമാർ ഹയർ സെക്കൻഡറി ജില്ലാ കോഡിനേറ്റർ എം. കെ. ഷിവി, കരിയർ ഗൈഡൻസ് ജില്ലാ കോഡിനേറ്റർ കെ.ബി. സിമിൽ, പ്രിൻസിപ്പാൾ ഡോ. പി. ശിവപ്രസാദ്, പി.ടി.എ പ്രസിഡണ്ട് പി. എൽ രാജീവ്, സൗഹൃദ കോഡിനേറ്റർ സിന്ധു ജോസഫ്,കരിയർ ഗൈഡ് സി. നൗഷാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *