Event More NewsFeature NewsNewsPoliticsPopular NewsRecent News

വൃക്ഷത്തൈ വിതരണം

കൽപറ്റ:പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്കരണത്തിന്റെ ഭാഗമായി ജില്ലാ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനു കീഴിലെ കല്‍പറ്റ ചുഴലിയിലെ നഴ്‌സറിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വൃക്ഷത്തൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. വനമഹോത്സവത്തിന്റെ ഭാഗമായി ജൂലൈ ഏഴ് വരെ തൈകള്‍ ലഭിക്കും. മണിമരുത്, നീര്‍മരുത്, അഗസ്ത്യചീര, ഇലഞ്ഞി, നാരകം, നെല്ലി, ഞാവല്‍, പേര, സീതപ്പഴം, കണിക്കൊന്ന, വേങ്ങ, കുന്നിവാക, പ്ലാവ്, താന്നി, ഉങ്ങ്, ആര്യവേപ്പ്, ചന്ദനം, മുള തുടങ്ങിയ വിവിധയിനം വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. താൽപര്യമുള്ളവര്‍ വനം വകുപ്പിന് അപേക്ഷ നല്‍കി ജില്ലാ നഴ്‌സറിയില്‍ നിന്നും തൈകള്‍ നേരിട്ട് കൈപ്പറ്റണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കല്‍പറ്റ സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് ഓഫിസുമായി ബന്ധപ്പെടാം. ഫോണ്‍- 04936 202623, 8606876575, 6282953332

Leave a Reply

Your email address will not be published. Required fields are marked *