Feature NewsNewsPopular NewsRecent Newsഇന്ത്യ

പാകിസ്ഥാനിലേക്ക് ഇന്ത്യൻ സിം കാർഡുകൾ എത്തിച്ച് നൽകി; യുവാവ് അറസ്റ്റിൽ

ഡൽഹി: ചാരപ്രവർത്തനങ്ങൾക്കായി ഇന്ത്യൻ മൊബൈൽ സിം കാർഡുകൾ പാകിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് എത്തിച്ചു നൽകിയെന്ന് സംശയിക്കപ്പെടുന്നയാൾ പിടിയിൽ. 34 വയസ്സുകാരനായ കാസിമിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ 2024 ഓഗസ്റ്റിലും 2025 മാർച്ചിലും രണ്ടുതവണ പാകിസ്ഥാനിലേക്ക് പോയി ഏകദേശം 90 ദിവസം അവിടെ താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. കാസിം പാകിസ്ഥാൻ സന്ദർശിച്ച സമയത്ത് പാകിസ്ഥാൻ ചാര ഏജൻസിയായ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തിയതായി സംശയിക്കുന്നുണ്ടെന്ന് ഡൽഹി പൊലീസ് പറഞ്ഞു.

അതേസമയം ഇന്ത്യൻ സൈന്യത്തെയും സർക്കാർ സ്ഥാപനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് പാകിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഇന്ത്യൻ മൊബൈൽ നമ്പറുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്നു വിവരങ്ങൾ ലഭിച്ചിരുന്നു. മൊബൈൽ സിം കാർഡുകൾ ഇന്ത്യയിൽ നിന്ന് വാങ്ങിയതാണ്. ഇന്ത്യൻ പൗരന്മാരുടെ സഹായത്തോടെ മാത്രമേ ഇത് അതിർത്തിക്കപ്പുറത്തേക്കു കടത്താനാകൂവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് ഡൽഹി പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *