Feature NewsNewsPopular NewsRecent Newsവയനാട്

ഗവേഷണ ശിൽപ്പശാല നടത്തി

മുട്ടിൽ മുട്ടിൽ ഡബ്യു.എം കോളേജ് ലൈബ്രറിയും റിസേർച്ച് ഫോറവും ഐ.ക്യു.എ.സിയും, കേരള ഹയർ എജ്യൂക്കേഷൻ കൗൺസിലുമായി സഹകരിച്ച് ബിബ്ലിയോമെട്രിക് അനാലിസിസ് ആൻഡ് അക്കാഡമിക് പബ്ലിഷിംഗ് എന്ന വിഷയത്തിൽ ഗവേഷണ ശിൽപ്പശാല സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ.വിജി പോൾ ഉദ്ഘാടനം നിർവഹിച്ചു. ജോബിൻ ജോസ് (ലൈബ്രറിയൻ, മരിയൻ കോളേജ്, കുറ്റിക്കാനം), ടോണി ചെറിയാൻ (ലൈബ്രറിയൻ, പീറ്റ് മെമ്മോറിയൽ ട്രെയിനിംഗ് കോളേജ് മാവേലിക്കര) എന്നിവർ ശിൽപ്പശാലക്ക് നേതൃത്വം നൽകി. കോളേജ് ലൈബ്രറിയൻ ആഷിഫ് കെ.എം, റിസേർച്ച് ഫോറം കോഡിനേറ്റർ അബ്‌ദുൽ റഷീദ്, കമ്പ്യൂട്ടർ സയൻസ് വിഭാഗം അസിസ്റ്റന്റ്റ് പ്രൊഫസർ ഷഹീറ. കെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *