Feature NewsNewsPopular NewsRecent Newsകേരളം

വൈശാഖോത്സവത്തിന് മുന്നോടിയായി കൊട്ടിയൂരിൽ പോലീസിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു

കൊട്ടിയൂർ: വൈശാഖോത്സവത്തിന് മുന്നോടിയായി കൊട്ടിയൂരിൽ പോലീസിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ദേവസ്വം ഓഫീസിൽ ചേർന്ന യോഗത്തിൽ പേരാവൂർ ഡിവൈഎസ്‌പി കെ.വി. പ്രമോദൻ അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്ത യോഗത്തിൽ ഉത്സവകാലത്ത് നടപ്പിലാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്‌തു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട് ആന്റ്റണി സെബാസ്റ്റിയൻ, കൊട്ടിയൂർ പഞ്ചായത്ത് അംഗം ഷാജി പൊട്ടയിൽ, ഇൻസ്പെക്ടർ ഇതിഹാസ് താഹ, ജെ.എച്ച്.ഐ. മനോജ് ജേക്കബ്, എസ്.എഫ്.ഒ. എസ്. സജീവ് കുമാർ, ദേവസ്വം ട്രസ്റ്റിമാരായ ആക്കൽ ദാമോദരൻ നായർ, എൻ. പ്രശാന്ത്, എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഗോകുൽ തുടങ്ങിയവർ സംസാരിച്ചു.

പോലീസ് യോഗത്തിൽ മുന്നോട്ട് വെച്ച പ്രധാന നിർദേശങ്ങൾ

മണിത്തറയിൽ പ്രസാദ വിതരണം ഇരു വശങ്ങളിൽ വച്ച് നൽകുന്നതിന് നടപടി സ്വീകരിക്കുക.

പാർക്കിങ് സംവിധാനം മെച്ചപ്പെടുത്തുക

കുടിവെളള വിതരണം കാര്യക്ഷമമായി നടപ്പാക്കുക.

മെഡിക്കൽ സംവിധാനം അക്കരെ കൊട്ടിയൂരിൽ ഏർപ്പെടുത്തുക.

ഫയർ സർവീസിൻ്റെ സേവനം കുളിക്കടവിൽ കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കുക.

കൊട്ടിയൂർ ആരോഗ്യകേന്ദ്രത്തിൽ ഡോക്‌ടർമാരുടെ സേവനം ഉത്സവകാലത്ത് വർദ്ധിപ്പിക്കണം.

തലശ്ശേരി, ഇരിട്ടി, കണ്ണൂർ ഭാഗത്തേക്ക് വൈകുന്നേരങ്ങളിലും തിരക്ക് ഉളള ദിവസങ്ങളിലും അവധി ദിനങ്ങളിലും കെ.എസ്.ആർ.ടി.സി ബസ് ലഭ്യമാക്കേണ്ടതാണ്.

പാൽചുരം ചുരത്തിൽ കോൺക്രീറ്റ് ഭിത്തി തകർന്നത് അടിയന്തിരമായി പുനർനിർമിക്കണം.

Leave a Reply

Your email address will not be published. Required fields are marked *