സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി;ഭവന സന്ദർശനം തുടങ്ങി
പിലാക്കാവ്:സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പിലാക്കാവ് സെന്റ് ജോസഫ്സ് എൽപി സ്‌കൂളിൽ രൂപീകരിച്ച സമിതിയുടെ നേതൃത്വത്തിൽ ഭവന സന്ദർശനമാരംഭിച്ചു. ഡിവിഷൻ കൗൺസിലർ സീമന്തിനി സുരേഷിൻ്റെയും പ്രധാനാധ്യാപിക ശർമിള യുടെയും നേതൃത്വത്തിൽ അധ്യാപകരും പിടിഎ അംഗങ്ങളും സമിതി അംഗങ്ങളും പിടിഎ പ്രസിഡന്റ് സമീറിന്റെ വീട്ടിൽ നിന്നുമാണ് ഭവനസന്ദർശനം ആരംഭിച്ചത്. പ്രിയദർശിനി ഉന്നതി, പഞ്ചാരക്കൊല്ലി, പിലാക്കാവ്, മണിയൻകുന്ന്, കുമാരമല, വട്ടർക്കുന്ന് തുടങ്ങി വിവിധ പ്രദേശങ്ങളിലെ വിദ്യാർത്ഥികളുടെ വീടുകളിലും നേരിട്ടെത്തി വിവരശേഖരണം നടത്തി. അധ്യാപകരായ സിനി ബേസിൽ,നൗഷാദ്,ഷിജി രാഗിൻമരിയ,സനുജോൺ, അമ്പിളി,ലിസ്സി,ഷൈനിതുടങ്ങി പങ്കെടുത്തു