Event More NewsFeature NewsNewsPoliticsPopular News

ലോക പരിസ്ഥിതി ദിനം ജൂൺ 5 മുന്നൊരുക്കത്തിന്റെ ഭാഗമായി,സുൽത്താൻ ബത്തേരി കോടതി ജംഗ്ഷൻ മുതൽ സെൻ്റ്മേരിസ് കോളേജ് വരെ പരിസ്ഥിതി സന്ദേശ റാലി സംഘടിപ്പിച്ചു

ബത്തേരി : സാമൂഹ്യവനവൽക്കരണ വിഭാഗം വയനാട് , ,5കേരള ബറ്റാലിയൻ NCC വബത്തേരിയനാട് സംയുക്തമായി ,ലോക പരിസ്ഥിതി ദിനം ജൂൺ 5 മുന്നൊരുക്കത്തിന്റെ ഭാഗമായി,സുൽത്താൻ ബത്തേരി കോടതി ജംഗ്ഷൻ മുതൽ സെൻ്റ്മേരിസ് കോളേജ് വരെ പരിസ്ഥിതി സന്ദേശ റാലി സംഘടിപ്പിച്ചു. ആർ കീർത്തി IFS കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സോഷ്യൽ ഫോറസ്ട്രി നോർത്തേൺ റീജിയൻ കോഴിക്കോട്, കേണൽ മുകുന്ദ് ഗുരുരാജ് കമാൻഡിങ് ഓഫീസർ 5 ബറ്റാലിയൻ NCC വയനാട് എന്നിവർ സംയുക്തമായി സന്ദേശ റാലി ഫ്ലാഗ് ഓഫ് ചെയ്തു.സാമൂഹ്യ വന വൽക്കരണ വിഭാഗം വയനാട് , ചുഴലി ജില്ലാ നഴ്സറിയിൽ ലോക പരിസ്ഥിതി ദിനം ജൂൺ 5 ന് വിതരണം ചെയ്യാനായി തദ്ദേശീയ ഇനത്തിൽപ്പെട്ട 25000 വിവിധ വൃക്ഷത്തൈകൾ ഉൽപാദിപ്പിച്ചിട്ടുണ്ട്.സ്വാഗതം എം ടി ഹരിലാൽ അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സോഷ്യൽ ഫോറസ്ട്രി വയനാടും, അജിത്ത് K രാമൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സൗത്ത് വയനാട് , ഡോക്ടർ പ്രമോദ് K ,ക്യാപ്റ്റൻ സെൻ്റ്മേരിസ് കോളേജ് സുൽബത്തേരി, എം. ഗുവീന്ദ്ര പാണ്ഡ്യൻ, നേവ് സുബൈദർ 5 K BN NCC,ജോൺ മത്തായി നൂറ് നാൾ റസിഡൻഷ്യൽ മാനേജർ സെൻ്റ്മേരിസ് കോളേജ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു,പി സുനിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സോഷ്യൽ ഫോറസ്ട്രി റേഞ്ച് കൽപ്പറ്റ നന്ദി രേഖപ്പെടുത്തി.500 NCC കേഡറ്റുകളും, വനം വകുപ്പ് ജീവനക്കാരും പങ്കെടുത്തു,പ്രസ്തുത പരിപാടിയിൽ പോലീസ്,ആരോഗ്യ വകുപ്പുകളുടെ സേവനം സുസ്ത്യാർഹമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *