Event More NewsFeature NewsNewsPolitics

കൊച്ചുപിള്ളേരാ,ഉടമയുടെ ലൈസൻസ് അങ്ങ് റദ്ദാക്കിയേക്ക്, വീണ് മരിച്ചാല്‍ നമ്മള്‍ തന്നെ കാണണം നാലുപേരടങ്ങുന്ന കുട്ടിസംഘം സ്കൂട്ടറുമായി ചെന്നുപെട്ടത് മന്ത്രിയുടെ മുൻപില്‍.

കൊല്ലം: നാലുപേരടങ്ങുന്ന കുട്ടിസംഘം സ്കൂട്ടറുമായി ചെന്നുപെട്ടത് ഗതാഗത മന്ത്രിയുടെ മുൻപില്‍. സംഭവം കണ്ടയുടനെ ഉടമയുടെ ലൈസൻസ് റദ്ദ് ചെയ്യാൻ നിർദേശവും നല്‍കി.

പത്തനാപുരത്ത് കുടുംബശ്രീയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി. അപ്പോഴാണ് ഒരു സ്കൂട്ടറില്‍ പ്രായപൂർത്തിയാകാത്ത നാല് കുട്ടികള്‍ വരുന്നത് മന്ത്രി കാണുന്നത്.

കുട്ടികളോട് സംസാരിച്ച ശേഷം മന്ത്രി അവിടെയുണ്ടായിരുന്ന പൊലീസുകാരോട് “സി.ഐ വിളിച്ച്‌ പറയ്, ഉടമയാരാണെന്ന് കണ്ടുപിടിച്ച്‌ ആർ.ടി.ഒ ഓഫിസില്‍ പറഞ്ഞ് ഉടമയുടെ ലൈസൻസ് റദ്ദാക്കിയേക്ക്. കൊച്ചുപിള്ളേരാ, 18 വയസുപോലും ആയിട്ടില്ല. വീണ് മരിച്ചാല്‍ നമ്മള്‍ തന്നെ കാണണം. ഹെല്‍മറ്റുമില്ല. ലൈസൻസുമില്ല. ഉടമസ്ഥൻ വരട്ടേ.’ -മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *