Feature NewsNewsPopular NewsRecent Newsകേരളം

കേന്ദ്രസർക്കാർ സംവരണം അട്ടിമറിക്കുന്നു; മുഖ്യമന്ത്രി

പാലക്കാട്: കേന്ദ്രസർക്കാർ സംവരണം

അട്ടിമറിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് മലമ്പുഴയിൽ നടന്ന പട്ടികജാതി-പട്ടികവർഗ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വേടൻ, ആർ. എൽ.വി രാമകൃഷ്‌ണൻ, നഞ്ചിയമ്മ തുടങ്ങി നിരവധി പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു.

സംസ്ഥാന സർക്കാർ എസ്‌സി – എസ്‌ടി മേഖലയിൽ സ്വീകരിച്ച വികസന പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചു. കേന്ദ്ര സർക്കാർ എസ്‌സി – എസി സ്കോളർഷിപ്പുകൾ വെട്ടികുറക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ എസ്‌സി – എസ്‌ടി വിദ്യാർഥികൾ ജാതി വിവേചനം നേരിടുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാറിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ചാണ് എസ്‌സി- എസ്ട‌ി സംഗമം നടത്തിയത്. ചടങ്ങിനെത്തിയ മുഖ്യമന്ത്രി റാപ്പർ വേടനെ അഭിവാദ്യം ചെയ്‌താണ് വേദിയിലേക്ക് കയറിയത്.

ഗായിക നഞ്ചിയമ്മ ഉൾപെടെയുള്ളവർ എസ്‌സി -എസ്ടി വിഭാഗങ്ങളുടെ പുരോഗതിക്കായി തങ്ങളുടെ ആശയങ്ങൾ സർക്കാറിന് മുന്നിൽ വെച്ചു. അഭിപ്രായങ്ങളും നിർദേശങ്ങളും സർക്കാറിന്റെ വികസന പ്രവർത്തനങ്ങളിൽ ഉൾപെടുത്തും. മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും, ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *